»   » നഷ്ടപരിഹാരം കിട്ടണം, ലിംഗുസ്വാമിക്കെതിരെ നടന്‍ വിശാല്‍

നഷ്ടപരിഹാരം കിട്ടണം, ലിംഗുസ്വാമിക്കെതിരെ നടന്‍ വിശാല്‍

Posted By:
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടിലെ താര സംഘടനയുടെ തിരഞ്ഞെടുപ്പില്‍ നടന്‍ ശരത് കുമാറിനെ വിശാല്‍ തോല്‍പ്പിച്ചത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. തിരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ വരെ കലാശിച്ചു. തമിഴക താരങ്ങളെ വരുതിയിലാക്കിയ നടന്‍ വിശാല്‍ മറ്റൊരു പ്രശ്‌നവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകന്‍ ലിംഗുസ്വാമിക്കെതിരെയാണ് വിശാല്‍ രംഗത്തെത്തിയത്.

വിശാലിനെ നായകനാക്കി നിര്‍മ്മിച്ച സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് കേട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ സിനിമ ഉപേക്ഷിച്ചതായിട്ടാണ് വിവരം. ഇതിനെതിരെയാണ് വിശാല്‍ പ്രതികരിക്കുന്നത്. സിനിമ ഫെബ്രവരിയില്‍ പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞെങ്കിലും പല കാരണങ്ങള്‍ മൂലം നീട്ടി കൊണ്ടുപോകുകയായിരുന്നു. വിശാല്‍ പിന്നീടാണ് അറിഞ്ഞത് മനഃപൂര്‍വ്വം സംവിധായകന്‍ ഒഴിഞ്ഞുമാറിയതാണെന്ന്.

അവസാന നിമിഷം എല്ലാം പിന്‍വലിക്കേണ്ടി വരുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് വിശാല്‍ പറയുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ വിശദാംശങ്ങള്‍ വേണം. ഇല്ലെങ്കില്‍ ഇതുവരെയുള്ള നഷ്ടപരിഹാരം തനിക്ക് കിട്ടണമെന്നും വിശാല്‍ ആവശ്യപ്പെടുന്നു.

നഷ്ടപരിഹാരം കിട്ടണം, ലിംഗുസ്വാമിക്കെതിരെ നടന്‍ വിശാല്‍

സണ്ടക്കോഴി രണ്ടാം ഭാഗം ഉപേക്ഷിച്ച സംവിധായകന്‍ ലിംഗുസ്വാമിക്കെതിരെയാണ് നടന്‍ വിശാല്‍ രംഗത്തെത്തിയത്. അവസാനനിമിഷം എല്ലാം പിന്‍വലിക്കേണ്ടി വരുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് വിശാല്‍ പറയുന്നു.

നഷ്ടപരിഹാരം കിട്ടണം, ലിംഗുസ്വാമിക്കെതിരെ നടന്‍ വിശാല്‍

ഇക്കാര്യത്തില്‍ തനിക്ക് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്ന് വിശാല്‍ പറയുന്നു. 2014 നവംബര്‍ മുതല്‍ ഇതുവരെയുള്ള നഷ്ടപരിഹാരം തനിക്ക് കിട്ടണമെന്നും വിശാല്‍ ആവശ്യപ്പെട്ടു.

നഷ്ടപരിഹാരം കിട്ടണം, ലിംഗുസ്വാമിക്കെതിരെ നടന്‍ വിശാല്‍

നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിക്കാന്‍ പോകുകയാണെന്നും വിശാല്‍ പറയുന്നു.

നഷ്ടപരിഹാരം കിട്ടണം, ലിംഗുസ്വാമിക്കെതിരെ നടന്‍ വിശാല്‍

2014ല്‍ കരാറില്‍ ഒപ്പിട്ടുവെന്നും തിരക്കഥ പൂര്‍ത്തിയാകാത്ത കാരണം പറഞ്ഞ് നീട്ടി വെക്കുകയായിരുന്നുവെന്നും വിശാല്‍ പറയുന്നു. വിശാലാണ് ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. സംവിധായകന്‍ മറ്റൊരു ചിത്രവുമായി പോകുകയായിരുന്നുവെന്ന് പിന്നീടാണ് അറിയുന്നത്.

നഷ്ടപരിഹാരം കിട്ടണം, ലിംഗുസ്വാമിക്കെതിരെ നടന്‍ വിശാല്‍

വിക്രം കൃഷ്ണ നിര്‍മ്മിച്ച് എന്‍ ലിംഗുസ്വാമി സംവിധാനം ചെയ്ത ചിത്രമായിരുന്നു സണ്ടക്കോഴി. മീരജാസ്മിനും വിശാലും തകര്‍ത്തഭിനയിച്ച സിനിമ തിയറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
The actor was supposed to do the second part of the superhit film Sandakozhi with director Lingusamy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam