»   »  കഴുത്തിലും ചുണ്ടിലും ബലമായി ഉമ്മവെച്ചു!! അനന്യയുടെ മീടൂ പോസ്റ്റ് കാണുന്നില്ല ,കാരണം ഇതോ..

കഴുത്തിലും ചുണ്ടിലും ബലമായി ഉമ്മവെച്ചു!! അനന്യയുടെ മീടൂ പോസ്റ്റ് കാണുന്നില്ല ,കാരണം ഇതോ..

By Suchithra Mohan
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മീടൂ ആരോപണങ്ങൾ സമൂഹത്തിൽ വൻ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് മീടൂവിലൂടെ പുറം ലോകത്ത് എത്തുന്നത്. ഹോളിവുഡിലാണ് മീടൂ മൂവ്മെന്റ് തുടക്കമിട്ടതെങ്കിലും ഇപ്പോൾ ബോളിവുഡിലും തെന്നിന്ത്യൻ സിനിമ മേഖലയിലും ക്യാംപെയ്ൻ ശക്തിയാർജിക്കുകയാണ്. തെന്നിന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ച ഒരു വെളിപ്പെടുത്തലായിരുന്നു തമിഴ് നടിയും തിയേറ്റർ ആർട്ടിസ്റ്റുമായ അനന്യയുടേത്. നടി തന്റെ സുഹൃത്തും സഹപ്രവർത്തകയുമായ നടി മായയ്ക്കെതിരെയാണ് ആരോപണവുമായി രംഗത്തെത്തിയത്.

  മീടൂ വെളിപ്പെടുത്തലുമായി നടി അഹാന!! 100 കോടി രൂപ തരാ പകരം... സാജിദ് ഖാൻ നടിയോട് ചെയ്തത്

  തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു മായയ്ക്കെതിരെ അനന്യ ഉന്നയിച്ച ആരോപണം. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടിയുടെ പേരെടുത്തു പറ‍ഞ്ഞുള്ള വെളിപ്പെടുത്തൽ. എന്നാൽ ആരോപണം നിഷേധിച്ച് മായ രംഗത്തെത്തിയിരുന്നു. മായയ്ക്കെതിരെയുള്ള അനന്യയുടെ മീടൂ ആരോപണം തമിഴ് സിനിമ മേഖലയിൽ കത്തി കയറുമ്പോൾ അനന്യ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരിക്കുകയണ്. അതിന്റെ കാരണം..

  ആദ്യം കന്നട ആചാര പ്രകാരം പിന്നീട് നോർത്തിന്ത്യൻ!! ദീപിക -രൺവീർ വിവാഹ വിശേഷങ്ങൾ ഇങ്ങനെ...

  തന്നെ പീഡിപ്പിച്ചു

  ഫേസ്ബുക്കിലൂടെയായിരുന്ന അനന്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. രണ്ടു വർഷം മുൻപ് നേരിട്ട ദുരനുഭവമായിരുന്നു അനന്യ പങ്കുവെച്ചത്. നടി മായ തന്നെ മാനസികമായും ശരീരികമായും പീഡിപ്പിച്ചുവെന്നായിരുന്നു നടി അരോപണം. ഇതിന്റെ ആഘാതത്തിൽ നിന്ന് താൻ ഇപ്പോഴും മോചിതയായിട്ടില്ലെന്നും നടി ഫേസ്ബുക്കിൽ കുറിയ്ക്കുന്നുണ്ട്. തന്നെ കെട്ടിപ്പിടിക്കുകയും ചുണ്ടിലും കവിളിലും കഴുത്തിലുമൊക്കെ ബലമായി ഉമ്മവെച്ചു. പിന്നെ കാര്യങ്ങളൊക്കം മാറി മറിയുകയായിരുന്നെന്ന് അനന്യ പറഞ്ഞിരുന്നു. എന്നാൽ തനിയ്ക്ക് ഇതിനോട് താൽപര്യമില്ലാഞ്ഞിരുന്നു. എന്നാൽ പുതിയ ബന്ധത്തിൽ ഇതൊത്തെ സർവ്വ സാധാരണമാണെന്ന് മായ തന്നോട് പറഞ്ഞതായി താരം പറയുന്നുണ്ട് . ഇത്തരത്തിലുളള ഗുരുതര ആരോപണങ്ങളായിരുന്നു മായയ്ക്കെതിരെ അനന്യ ഫേസ്ബുക്കിൽ കുറിച്ചത്.

  ഫേസ്ബുക്ക് പോസ്റ്റ് അപ്രതീക്ഷിതാമായി

  അനന്യയുടെ ഫേസ്ബുക്ക് പോസറ്റ് ഒരു തുറന്നെഴുത്തായിരുന്നു. തനിയ്ക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ സംഭവവും ഇവർ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നെഴുതിയിട്ടുണ്ടായിരുന്നു. എന്നൽ ഇപ്പോൾ ആ പേസ്റ്റ് പിൻവലിച്ചിരിക്കുകയാണ്. അതിന്റെ കാരണവും അനന്യ വെളിപ്പെടുത്തിയിട്ടുണ്ട്. നടിയുടെ മീടുവിനെതിരെ പോലീസ് അനേ്വേഷണം നടക്കുന്നുണ്ട്. അതുകൊണ്ടാണ് പോസ്റ്റ് പിൻവലിച്ചതെന്നും നടി പറഞ്ഞു. നടി തന്നെയാണ് പോസ്റ്റ് പിൻവലിക്കുന്ന കാര്യവും വെളിപ്പെടുത്തിയത്.

  സഹായിച്ചത് കെകെ

  മായ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അടുക്കാൻ അനുവദിച്ചിലരുന്നില്ല. തന്നെ മാനസികമായി തളർത്തിയിരുന്നു. 2018 ൽ താൻ പൂർണ്ണമായും തകർന്നു പോയ ഒരു അവസ്ഥയിൽ എത്തുകയായിരുന്നു. ഈ സമയത്ത് ലിറ്റിൽ തിയേറ്റർ ഡയറക്ടർ കെകെയുമായി അടുപ്പത്തിലാവുകയായിരുന്നു. അദ്ദേഹത്തിനോടും എല്ലാ കാര്യവും തുറന്നു പറയുകയായിരുന്നു. എന്നെ സധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടു വരാൻ അദ്ദേഹം ഒരുപാട് സഹായിച്ചു. തുടർന്ന് തിയേറ്റർ ഫെസ്റ്റുവലുകളിൽ തന്റെ കഴിവും പൂർണ്ണമായും കൊണ്ടു വരാനും തനിയ്ക്ക് മികച്ച നടിയ്ക്കുള്ള അവാർഡ് നേടിയെടുക്കാനും സാധിച്ചു.

  പച്ചകള്ളം

  എന്നാൽ അനന്യയുടെ ആരോപണത്തിനെതിരെ മായ രംഗത്തെത്തിയിരുന്നു. പൂർണ്ണമായും നിഷേധിക്കുകയാണ് ഇവർ ചെയ്തത്. ഞാൻ ഒരിക്കലും അവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. സഹായിക്കുക മാത്രമാണ് ചെയ്തത്. താനൊരിക്കലും അത്തരത്തിലുള്ള പ്രവർത്തി ചെയ്യില്ലെന്നും മായ പറഞ്ഞു. തന്റ പ്രതിച്ഛായയെ നശഷിപ്പിക്കാൻ വേണ്ടി മാത്രമാണ് ഇവർ ഇത്തരത്തിലുളള ആരോപണങ്ങൾ ഉന്നയിക്കുന്നത്. അനന്യയുടെ ഈ ആരോപണം തന്നേയും കുടുംബത്തിനേയും കടുത്ത മനസിക ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇതിനെ നിയമപരമായി നേരിടുമെന്നും മായ വ്യക്തമാക്കിരുന്നു.

  English summary
  actoress ananya remove her me too facebookpost

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more