നീണ്ട ഇടവേളയ്ക്ക് ശേഷം അമല വീണ്ടും തമിഴിൽ! രണ്ടാം വരവ് ടോളിവുഡ് സൂപ്പർ താരത്തിനോടൊപ്പം
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യയുടെ പ്രിയ താരം അമല അക്കിനോനി വീണ്ടും കോളിവുഡിൽ എത്തുകയാണ്. 28 വർഷങ്ങൾക്ക് ശേഷമാണ് അമല തമിഴിലെത്തുന്നത്. നവാഗാതനായ ശ്രീ കാർത്തികാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരബാദിൽ പുരോഗമിക്കുകയാണ്.

ഷർവാനന്ദും ഋതു വർമ്മയുമാണ് ചിത്രത്തിൽ പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ഷർവാനന്ദിന്റെ അമ്മ വേഷത്തിലാണ് അമല ചിത്രത്തിൽ എത്തുന്നത്. നാസ്റ്റർ, സതീഷ്, രമേഷ് തിലക് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആദ്യം ചിത്രത്തിൽ നായികനായി തീരുമാനിച്ചിരുന്നത് വിജയ് ദേവരകൊണ്ടയെയായിരുന്നു. എന്നാൽ ഒടുവിൽ ഷർവാനന്ദിലേയ്ക്ക് എത്തുകയായിരുന്നു.
1991 ൽ പുറത്തു വന്ന കർപ്പൂര മുല്ലൈ ആണ് അമലയുടെ ഏറ്റവും ഒടുവിൽ പുറത്തു വന്ന തമിഴ് ചിത്രം. അമലയുടെ തന്നെ മലയാളം ഹിറ്റ് ചിത്രമായ എന്റെ സൂര്യപുത്രിയുടെ തമിഴ് പതിപ്പായിരുന്നു ഇത്. ഫാസിൽ തന്നൊണ് ഈ ചിത്രം സംവിധാനം ചെയ്തത്. കോളിവുഡ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications











