twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമല്‍ ഹാസനുമായി വേര്‍പിരിയല്‍, മകള്‍ക്ക് 5 വയസുള്ളപ്പോള്‍ അര്‍ബുദം! തിരിച്ച് വരവിനെ കുറിച്ച് ഗൗതമി

    |

    ശോഭന, ഉര്‍വശി, തുടങ്ങിയ നടിമാരെ കുറിച്ച് ഇന്നും പറയുന്നത് പോലെ ഏറ്റവും ജനപ്രീതി നേടിയ നടിമാരിലൊരാളാണ് ഗൗതമി. തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴില്‍ തിളങ്ങിയ ഗൗതമി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെ നായികയായിട്ടെത്തിയ പല സിനിമകളിലെ ഗൗതമിയുടെ വേഷങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ തന്നെയാണ്.

    ഉലകനായകന്‍ കമല്‍ഹാസനുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ച ഗൗതമി ഇപ്പോള്‍ മകള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഇതിനിടെ തനിക്ക് അര്‍ബുദം വന്നെങ്കിലും തിരിച്ച് വരവ് മകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് പറയുകയാണ് ഗൗതമിയിപ്പോള്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിശേഷങ്ങളുമായി നടി എത്തിയത്.

    ഗൗതമിയുടെ വാക്കുകളിലേക്ക്

    എട്ട് വയസ് വരെ മകള്‍ സുബ്ബലക്ഷ്മിയ്ക്ക് അമ്മ ആരാണെന്ന് അറിയില്ലായിരുന്നു. പിന്നെ കേട്ടു അമ്മ സിനിമ താരമാണെന്ന്. അത് കഴിഞ്ഞ് അറിഞ്ഞു അമ്മയുടെ മൂല്യം. സിനിമയില്‍ നിന്നും ഇടവേള എടുത്തതും പതിനാറ് വര്‍ഷം കഴിഞ്ഞ് മടങ്ങി വന്നതും എന്റെ മാത്രം തീരുമാനമായിരുന്നു. എന്നാല്‍ ഈ മടങ്ങി വരവിന് കാരണം മകള്‍ തന്നെ. നടി, അവതാരക, സാമൂഹ്യ പ്രവര്‍ത്തക തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഏറ്റവും പ്രധാന്യം നല്‍കുന്നത് അമ്മയുടെ റോളിനാണ്.

     ഗൗതമിയുടെ വാക്കുകളിലേക്ക്

    അതിന് മുകളില്‍ വരില്ല ഒരു ഇമേജും. മകളുടെ ആവശ്യങ്ങള്‍ക്ക് ഏറെ മുന്‍തൂക്കം നല്‍കുന്നു. കുട്ടിയായിരുന്നപ്പോഴും വളര്‍ന്നപ്പോഴും അവള്‍ക്ക് ആവശ്യം എന്നിലെ നടിയെ ആയിരുന്നില്ല. മറിച്ച് അമ്മയെയായിരുന്നു. എട്ട് വയസ് വരെ അവള്‍ക്കൊപ്പം ചിലവഴിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. സിനിമയുടെ തിരക്കുകള്‍, യാത്രകള്‍... പിന്നെ അതില്‍ മുഴുകിയുള്ള ജീവിതം. ഇപ്പോള്‍ മകളെ കുറിച്ച് മാത്രമാണ് ചിന്ത. പക്ഷേ മകള്‍ പറഞ്ഞു, അമ്മ ഇനിയും അഭിനയിക്കണം. പാപനാസത്തിലും വിസ്മയത്തിലും അഭിനയിച്ചു.

    Recommended Video

    വൈറലായി വിജയ് സേതുപതി-കമല്‍ ഹാസ്സന്‍ സഭാഷണം | FilmiBeat Malayalam
     ഗൗതമിയുടെ വാക്കുകളിലേക്ക്

    മകള്‍ക്ക് അഞ്ച് വയസുള്ളപ്പോഴാണ് എനിക്ക് അര്‍ബുദം ബാധിച്ചത്. ആദ്യം വേണ്ടത് കരുത്ത്. പിന്നെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള നല്ല മനസ്. രണ്ടും അത്ഭുതം പോലെ സംഭവിച്ചു. സ്‌നേഹമുള്ളവരുടെ പിന്തുണ എന്നെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ പ്രേരിപ്പച്ചു. ഒരു ചെറിയ കുട്ടി എന്ന നിലയിലല്ല, മറിച്ച് ആത്മധൈര്യമുള്ള വ്യക്തിയെന്ന നിലയിലാണ് മകളെ വളര്‍ത്തിയത്. ഓരോ ചുവടിലും അവള്‍ എനിക്കൊപ്പം നിന്നു. നന്നേ ചെറുപ്പത്തില്‍ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്ന് വന്നത് കൊണ്ട് തന്നെ ആരോഗ്യത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും അവള്‍ക്ക് നല്ല അറിവുണ്ട്.

     ഗൗതമിയുടെ വാക്കുകളിലേക്ക്

    അഭിനയം കരിയറാക്കണമെന്ന് സ്വപ്‌നം കണ്ടില്ല. ന്നാല്‍ സിനിമ തിരഞ്ഞെടുത്തു. ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും നല്ല തീരുമാം. എന്റെ തീരുമാനത്തിന് പിന്തണ നല്‍കി വീട്ടുകാര്‍. മക്കളുടെ വ്യക്തിത്വങ്ങള്‍ തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. അവരുടെ വാക്കുകള്‍ ശ്രദ്ധേയോടെ കേള്‍ക്കണം. മക്കളുടെ താല്‍പര്യം, ഇഷ്ടം, എല്ലാത്തിനും പരിഗണന നല്‍കണം. ജനിച്ച നിമിഷം മുതല്‍ എന്റെ എല്ലാ തീരുമാനങ്ങളും അവളെ ചുറ്റിപറ്റിയാണ്.

     ഗൗതമിയുടെ വാക്കുകളിലേക്ക്

    ഞാന്‍ ഞാനാണ്. മകള്‍ മകളും. എന്നെ പോലെയാകാന്‍ അവള്‍ക്ക് കഴിയില്ല. അവളെ പോലൊകാന്‍ എനിക്കും. മക്കള്‍ ഡോക്ടറോ, എന്‍ജീനിയറോ ആയി തീരാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍. എന്നാല്‍ എത്തുന്നത് മറ്റൊരു മേഖലയിലും. നമ്മളില്‍ നടക്കാതെ പോയ ആഗ്രഹങ്ങള്‍ മക്കളിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കരുത്. അതിനുള്ള ഉപകരണമല്ല അവര്‍. ഡോക്ടര്‍മാരായ അച്ഛന്റെയും അമ്മയുടെയും മകളായ ഞാന്‍ എത്തിയത് വെള്ളിത്തിരയില്‍.

    Read more about: gauthami ഗൗതമി
    English summary
    Actress Gautami About Her Daughter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X