Don't Miss!
- News
'കേരളം സുരക്ഷിത ഭക്ഷണ ഇടം'; സംസ്ഥാനത്ത് 247 പരിശോധനകള്‍, അടപ്പിച്ചത് 4 കടകള്‍
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
നടി ഹന്‍സിക വിവാഹിതയാവുന്നു! വരനെ കുറിച്ച് പറഞ്ഞ് സോഷ്യല്‍ മീഡിയ, ഒടുവില്‍ പ്രതികരണവുമായി നടിയും
സിനിമാ താരങ്ങളുടെ പേരിലുള്ള ഗോസിപ്പുകള്‍ ഒരിക്കലും അവസാനിക്കില്ല. പലപ്പോഴും താരങ്ങളുടെ വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും വരുന്ന വാര്‍ത്തകള്‍ ചിലത് സത്യമാവാറും ഉണ്ട്. അടുത്തിടെ നയന്‍താരയും വിഘ്നേശ് ശിവനും വിവാഹിതരായെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ നടന് ചിമ്പുവിന്റെ പേരിലും വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇവര്‍ക്ക് പിന്നാലെ തെന്നിന്ത്യന്‍ നടി ഹന്‍സിക മോത്വാനിയുടെ വിവാഹത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളായിരുന്നു വന്നത്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ നടി വിവാഹിതയാവുമെന്നായിരുന്നു ഓണ്ലൈനിലൂട വാര്‍ത്തകള്‍ പ്രചരിച്ചത്. ഒടുവില്‍ നടി തന്നെ ഇതിനുള്ള മറുപടി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് നടി.

തമിഴിലും തെലുങ്കിലുമായി ഒത്തിരി ഹിറ്റ് സിനിമകളിലഭിനയിച്ചാണ് ഹന്‍സിക മോത്വാനി പ്രശസ്തിയിലേക്ക് എത്തുന്നത്. മലയാളത്തിലും നടി അഭിനയിച്ചിരുന്നു. നിലവില്‍ തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാള്‍ കൂടിയായ ഹന്‍സിക മുന്‍കാമുകനായ ചിമ്പുവിനൊപ്പം ഒന്നിച്ച് അഭിനയിക്കാന്‍ പോവുകയാണ്. സ്ത്രീകേന്ദ്രീകൃതമായി ചിത്രീകരിക്കുന്ന 'മഹ' എന്ന ചിത്രത്തിലാണ് നടി അടുത്തതായി അഭിനയിക്കാന്‍ പോവുന്നത്. സിനിമാ വിശേഷങ്ങള്ക്കിടെയാണ് നടിയുടെ വിവാഹത്തെ കുറിച്ചും ചില കാര്യങ്ങള്‍ പുറത്ത് വന്നത്.

ഇന്നലെ മുതലാണ് ഹന്‍സിക വിവാഹിതയാവുന്നു. വരന് ബിസിനസുകാരനാണെന്ന വാര്‍ത്ത വന്നത്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ വിവാഹം ഉണ്ടാവും. കൊറോണയുടെ നിയന്ത്രണങ്ങളുള്ളതിനാല്‍ ലളിതമായിട്ടായിരിക്കും വിവാഹം എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേ കാര്യം വ്യക്തമാക്കി ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത കൊടുക്കുകയും ചെയ്തിരുന്നു. ഇതിന് താഴെയാണ് ആരാധകരെ കൈയടിപ്പിച്ച് കൊണ്ടുള്ള നടിയുടെ മറുപടി എത്തിയത്.

'ദൈവമേ, അയാള്‍ ആരാണ്? എന്നായിരുന്നു ഹന്‍സികയുടെ കമന്റ്. ഒപ്പം കരയുന്ന കുറച്ച് സ്മൈലിയും നടി ഇട്ടിരുന്നു. നിങ്ങള്‍ എന്ത് കൊണ്ട് ഇത് എന്നോട് പറഞ്ഞില്ലെന്ന് ഒരാള്‍ നടിയുടെ കമന്റിന് താഴെ ചോദിച്ചപ്പോള്‍, ഞാന്‍ പോലും ഇപ്പോഴാണ് ഇത് അറിയുന്നതെന്നായിരുന്നു നടിയുടെ ഉത്തരം. എന്തായാലും വിവാഹ വാര്‍ത്തയോട് നടി തന്നെ പ്രതികരിച്ചതോടെ ഹന്‍സികയുടെ വിവാഹം അടുത്തൊന്നും ഉണ്ടാവില്ലെന്നും ഇതുവരെ വന്നതെല്ലാം അസത്യമാണെന്ന കാര്യം ആരാധകര്‍ക്കും വ്യക്തമായി.

കഴിഞ്ഞ ആഴ്ച നടി നയന്‍താരയും വിഘ്നേശ് ശിവനും രഹസ്യമായി വിവാഹിതരായി എന്ന വാര്‍ത്തയായിരുന്നു വന്നത്. നേരത്തെ വിവാഹം തീരുമാനിച്ച ഇരുവരും ലോക്ഡൗണില്‍ ലളിതമായി വിവാഹിതരായെന്ന റിപ്പോര്‍ട്ട് താരങ്ങള്‍ തന്നെ തള്ളി കളഞ്ഞിരുന്നു. തൊട്ട് പിന്നാലെ ചിമ്പുവിന്റെ വിവാഹ വാര്‍ത്തയും വന്നു. എന്നാല്‍ വാര്‍ത്തകള്‍ ശരിയല്ലെന്ന് താരത്തിന്റെ മാതാപിതാക്കള്‍ തന്നെ അറിയിച്ചു. ചിമ്പുവിന്റെ ജാതകവുമായി ചേരുന്ന ഒരു പെണ്‍കുട്ടിയെ തിരയുകയാണ് ഞങ്ങള്‍. അങ്ങനെ ഒരാളെ കണ്ടെത്തിയാല്‍ അന്നേരം എല്ലാവരെയും അറിയിക്കുമെന്നും മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും മാതാപിതാക്കള്‍ പറയുന്നു.
-
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
-
'നിങ്ങളുടെ പുഞ്ചിരി ഇല്ലാതാക്കാൻ ലോകത്തെ അനുവദിക്കരുത്'; വിവാഹമോചനം വാർത്തകൾക്കിടെ ഭാമയുടെ വാക്കുകൾ!
-
'പ്രോഗ്രാം ചെയ്യാൻ പോയിട്ട് വിഷമിക്കേണ്ടി വരികയോ പറമ്പ് ചാടി ഓടുകയോ ചെയ്യേണ്ടി വന്നിട്ടില്ല'; ബിനു അടിമാലി