»   » ഇനിയുടെ അഹങ്കാരത്തിന് ഭാഗ്യരാജിന്റെ കൈയില്‍ നിന്നും കിട്ടി പരസ്യമായ വഴക്ക്! നടി ഇനി ആവര്‍ത്തിക്കില്ല

ഇനിയുടെ അഹങ്കാരത്തിന് ഭാഗ്യരാജിന്റെ കൈയില്‍ നിന്നും കിട്ടി പരസ്യമായ വഴക്ക്! നടി ഇനി ആവര്‍ത്തിക്കില്ല

Posted By: Teressa John
Subscribe to Filmibeat Malayalam

സിനിമയില്‍ അഭിനയിച്ച് പലരും വലിയ ആളുകളെ പോലെ ആയി എന്ന് കരുതി ഇത്തിരി ജാഡ ഇട്ട് നിന്നാല്‍ നടി ഇനിയ്ക്ക് പറ്റിയത് പോലെ മുതിര്‍ന്ന താരങ്ങള്‍ പരസ്യമായി തന്നെ അത് ചൂണ്ടി കാണിക്കും. ഇത് പലപ്പോഴും നാണക്കേട് മാത്രമെ ഉണ്ടാക്കുകയുള്ളു എന്ന് ഇപ്പോള്‍ തമിഴിലെ നടി ഇനിയക്ക് മനസിലായിരിക്കുകയാണ്.

എം 80 ടെലിവിഷന്‍ പരമ്പരയിലെ നടി അഞ്ജുവിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരണം! പരാതിയുമായി നടി രംഗത്ത്!

സത്തൂറ അടി 3500 എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് നടി ഇനിയ പങ്കെടുക്കാതിരുന്നതാണ് നടനും സംവിധായകനുമായ ഭാഗ്യരാജിന് ഇഷ്ടപ്പെടാതിരുന്നത്. നടിക്ക് താക്കീതും ഉപദേശവുമായി താരം അത് പരസ്യമായി തന്നെ തുറന്ന് പറയുകയും ചെയ്തിരിക്കുകയാണ്. ഇനിയ ഓഡിയോ ലോഞ്ചിന് വന്നില്ല. വന്നില്ലെങ്കില്‍ നഷ്ടം അവര്‍ക്ക് മാത്രമെ ഉള്ളുവെന്നും കാരണം ഒരുപാട് പേര്‍ പങ്കെടുക്കുന്ന വേദിയായിരുന്നു ഇതെന്നുമാണ് ഭാഗ്യരാജ് പറയുന്നത്.

 iniya

മാത്രമല്ല താന്‍ ഈ പറയുന്ന കാര്യങ്ങള്‍ അവരിലേക്കെത്തണം. ആരും ഇനി അങ്ങനെ ഒരു തെറ്റ് ചെയ്യാന്‍ പാടില്ലെന്നും ഭാഗ്യരാജ് വ്യക്തമാക്കുന്നു. ഇനിയ ഇപ്പോള്‍ വലിയ താരം ഒന്നും ആയിട്ടില്ല. വളര്‍ന്ന് വരുന്നതെയുള്ളു. മറ്റ് സിനിമകള്‍ ചെയ്യുമ്പോള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് ഒരു ഓര്‍മ്മയായിരിക്കട്ടെ എന്നുമാണ് താരം പറയുന്നത്.

മോഹന്‍ലാലിനെ പേടിപ്പിച്ച പ്രേതത്തിന്റെ നിഴല്‍ കണ്ടോ? ആ വെളിപാടിന്റെ ആ നിമിഷം ഇതായിരുന്നു!!

ഇനിയ നായികയായി എത്തുന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് സത്തൂറ അടി 3500. ചിത്രത്തില്‍ നിഖില്‍ മോഹന്‍, റഹ്മാന്‍, പ്രതാപ് പോത്തന്‍, എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Actress Iniya not attent audio launch and she lands in a trouble

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X