For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഖുശ്ബുവും മക്കളും

  By Aswathi
  |

  സെലിബ്രേറ്റികളുടെ മക്കള്‍ക്ക് എന്നും അര്‍ഹിയ്ക്കുന്ന പ്രധാന്യം പൊതുസമൂഹം നല്‍കാറുണ്ട്. സിനിമയിലേക്ക് വരാം, ഒരു തൊണ്ണൂറ് ശതമാനവും നടീ നടന്മാരുടെ മക്കളുടെ മേഖലയും സിനിമാ ഇന്റസ്ട്രി തന്നെയാണ്. പലരും വന്നു കഴിഞ്ഞു. ചിലര്‍ വന്നുകൊണ്ടിരിക്കുന്നു, മറ്റു ചിലര്‍ വരാന്‍ തയ്യാറായി നില്‍ക്കുന്നു.

  ഈ പട്ടികയിലൊന്നും തെന്നിന്ത്യന്‍ താരം ഖുശ്ബുവിന്റെ മക്കളുടെ പേര് കേട്ടിട്ടില്ല. പൊതു പരിപാടികളിലും ഖുശ്ബുവിന്റെ മക്കളുടെ സാന്നിധ്യം വളരെ കുറവാണ്. അടുത്തിടെ ഫേസ്ബുക്കിലൂടെ ഒരു ഫോട്ടോ പടരുകയുണ്ടായി. ഖുശ്ബു മക്കള്‍ക്കൊപ്പം. താഴേ കാണുന്നതാണ് ആ ഫോട്ടോ.

  khushboo-with-her-daughters

  രണ്ട് പെണ്‍കുട്ടികളാണ് ഖുശ്ബുവിന്. അവന്തികയും അനന്തികയും. രണ്ടുപേരും പഠിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായകനും നടനുമായ സുന്ദറാണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്. വിവാഹ ശേഷവും അഭിനയം തുടരുന്ന ഖുശ്ബുവിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്.

  ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഖുശ്ബു തമിഴകത്താണ് കുടുതല്‍ ശ്രദ്ധനേടിയത്. തമിഴിന് പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി അങ്ങനെ സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്. അങ്കിള്‍ ബണ്‍ മുതല്‍ മിസ്റ്റര്‍ മരുമകന്‍ വരെ പതിമൂന്നോളം മലയാള സിനിമകളില്‍ ഖുശ്ബു വേഷമിട്ടിട്ടുണ്ട്.

  English summary
  Actress Khushboo with her daughters, Avanthika and Ananditha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X