»   » ദുല്‍ഖറിനൊപ്പം മധുബാലയുടെ തിരിച്ചുവരവ്

ദുല്‍ഖറിനൊപ്പം മധുബാലയുടെ തിരിച്ചുവരവ്

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് തെന്നിന്ത്യയുടെ പ്രിയതാരമായി മധുബാല. മനോഹരമായ ചിരിയുമായി 'ചിന്ന ചിന്ന ആസൈ' പാടി ഇന്ത്യയിലൊട്ടുക്കും പ്രിയങ്കരിയായ താരമായി മാധുബാല മാറി. 1997ല്‍ ഇറങ്ങിയ ഇരുവര്‍ എന്ന ചിത്രത്തിന് ശേഷം മധുബാല തമിഴകത്ത് അഭിനയിച്ചിട്ടില്ല. മോഹന്‍ലാലും പ്രകാശ് രാജും ഐശ്വര്യ റായിയും വേഷമിട്ട ഇരുവറില്‍ ഒരു ഗാനരംഗത്തിലായിരുന്നു മധുബാല അഭിനയിച്ചത്.

പിന്നീട് ഹിന്ദിയിലും തെലുങ്കിലുമെല്ലാം ഒട്ടേറെ ചിത്രങ്ങളില്‍ മധുബാല അഭിനയിച്ചുവെങ്കിലും അവരുടേതായി ഒരൊറ്റ തമിഴ് ചിത്രം പോലും ഒരുങ്ങിയില്ല.

ഇപ്പോഴിതാ പതിനാറു വര്‍ഷം കഴിഞ്ഞ് മധുബാല തമിഴകത്തേയ്ക്ക് തിരിച്ചെത്തുകയാണ്. വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെയാണ് മധുബാലയുടെ തിരിച്ചുവരവ്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് വേഷമിടുന്നത്. നസ്രിയ നസീം നായികയായി എത്തുന്ന ചിത്രം മലയാളത്തിലും തയ്യാറാക്കുന്നുണ്ട്.

മുമ്പ് മമ്മൂട്ടി നായകനായ അഴകന്‍ എന്ന ചിത്രത്തിലൂടെയാണ് മധുബാല തമിഴത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ രണ്ടാം വരവില്‍ മധുബാലയെത്തുന്നത് മമ്മൂട്ടിയുടെ മകന്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ്.

മധുബാലയുടെ തിരിച്ചുവരവ്

ഒറ്റയാള്‍ പട്ടാളം എന്ന മലയാളചിത്ത്രിലൂടെയാണ് മധുബാല ചലച്ചിത്രലോകത്ത് എത്തിയത്. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മുകേഷ്, ഇന്നസെന്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

മധുബാലയുടെ തിരിച്ചുവരവ്

1991ല്‍ പുറത്തിറങ്ങിയ അഴകന്‍ എന്ന ചിത്രത്തിലൂടെയാണ് മധുബാല തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി നായകനായ ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തെയാണ് മധുബാല അവതരിപ്പിച്ചത്.

മധുബാലയുടെ തിരിച്ചുവരവ്

1991ല്‍ പുറത്തിറങ്ങിയ ഫൂല്‍ ഓര്‍ കാണ്ഡേ ആയിരുന്നു മധുബാലയുടെ ആദ്യ ബോളിവുഡ് ചിത്രം.

മധുബാലയുടെ തിരിച്ചുവരവ്

നീലഗിരിയെന്ന ചിത്രത്തില്‍ വീണ്ടും മധുബാല മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചു. ഇതില്‍ അനിതയെന്നായിരുന്നു മധുബാലയുടെ കഥാപാത്രത്തിന്റെ പേര്. ഇതിനുശേഷം എന്നോടിഷ്ടം കൂടാമോയെന്ന മറ്റൊരു മലയാളചിത്രത്തിലും 1991ല്‍ മധുബാല അഭിനയിച്ചു.

മധുബാലയുടെ തിരിച്ചുവരവ്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ യോദ്ധയില്‍ മോഹന്‍ലാലിന്റെ നായികാവേഷത്തിലാണ് മധുബാലയെത്തിയത്. നേപ്പാളില്‍ ജനിച്ചുവളര്‍ന്ന അശ്വതിയെന്ന മലയാളിപ്പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ മധുബാല പ്രത്യക്ഷപ്പെട്ടത്.

മധുബാലയുടെ തിരിച്ചുവരവ്

1999 ഫെബ്രുവരി 19നായിരുന്നു മധുബാല ആനന്ദ് ഷായെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. വിവാഹത്തോടെ മധുബാല സിനിമയില്‍ നിന്നും കുറച്ചുനാള്‍ വിട്ടുനിന്നു.

മധുബാലയുടെ തിരിച്ചുവരവ്

കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്ന മധുബാല 2001ല്‍ മുലാഖാത് എന്ന ഹിന്ദി ചിത്രത്തിലൂടെ തിരിച്ചെത്തി. പിന്നീട് 2008ല്‍ കഭി സോച്ച ്ഭി നാ ഥാ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീടിങ്ങോട്ട് ബോളിവുഡില്‍ പലചിത്രങ്ങളിലും സഹനടിയായി വേഷമിട്ടു.

മധുബാലയുടെ തിരിച്ചുവരവ്

ബോളിവുഡ് താരം ഹേമമാലിനിയുടെ സഹോദരപുത്രിയാണ് മധുബാല. മുംബൈയിലായിരുന്നു മധുബാല ജനിച്ചുവളര്‍ന്നത്.

English summary
Yesteryear heroine Madhubala is making her come back in Tamil with actor Dulquar Salman

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam