For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്നേ ഞാൻ വാക്ക് കൊടുത്തിരുന്നു, അത് ഞാൻ പാലിച്ചു, അദ്ദേഹം നൽകിയ സമ്മാനമാണല്ലോ'; മക്കളെ കുറിച്ച് നടി നമിത!

  |

  തെന്നിന്ത്യയിൽ ഒരു കാലത്ത് ​ഗ്ലാമർ താരമായി തിളങ്ങി നിന്നിരുന്ന നടിയാണ് നമിത. നോർത്ത് ഇന്ത്യനാണെങ്കിലും നമിത സിനിമകൾ ഏറെയും ചെയ്തിരിക്കുന്നത് തെന്നിന്ത്യൻ ഭാഷകളിലാണ്. നാൽപത്തിയൊന്നുകാരിയായ നമിത ജനിച്ചത് ഗുജറാത്തിലെ സൂറത്തിലാണ്.

  പിതാവ് ഒരു വസ്ത്ര വ്യാപാരിയാണ്. ഇപ്പോൾ നമിത ചെന്നൈയിൽ സ്ഥിര താമസമാണ്. തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ്നാട്ടിൽ നമിതക്ക് ധാരാളം ഫാൻസ് ക്ലബ്ബുകളുണ്ട്. ഗൂഗിളിൽ 2008ൽ ഏറ്റവും കൂടുതൽ ആളുകൾ സേർച്ച് ചെയ്ത പേര് നമിതയുടേതായിരുന്നു.

  Also Read: ആ പെൺകുട്ടിയുടെ ജീവിതവും...; ആദ്യ വിവാഹത്തിൽ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിദ്ധാർത്ഥ് ഭരതൻ

  സിനിമാ അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് നമിത. ബിജെപി പാർട്ടിക്കായി നമിത പ്രവർത്തിച്ചിട്ടുണ്ട്. സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തുകൊണ്ടാണ് നമിത കരിയർ ആരംഭിച്ചത്. 1998ൽ 17ആം വയസിൽ മിസ് സൂറത്ത് കിരീടം നമിത ചൂടിയിരുന്നു.

  2001ലെ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം റണ്ണറപ്പായി നമിത. സൗന്ദര്യത്തിൽ പങ്കെടുത്ത് പ്രശസ്തയായതോടെ നമിത ​ഗുജറാത്തിൽ നിന്നും താമസം മുംബൈയിലേക്ക് മാറ്റി.

  തുടർന്ന് ഹിമാനി ക്രീമം, ഹാൻഡ് സോപ്പ്, അരുൺ ഐസ്ക്രീംസ്, മണിക്ചന്ദ് ഗുട്ക, നൈൽ ഹെർബൽ ഷാംപൂ തുടങ്ങി നിരവധി ടിവി പരസ്യങ്ങളിൽ നമിത അഭിനയിച്ചു. ശേഷം ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ ശ്രമം നടത്തിയെങ്കിലും ശോഭിക്കാൻ നമിതയ്ക്ക് സാധിച്ചില്ല.

  ശേഷം നടി ഇംഗ്ലീഷ് ലിറ്ററേച്ചർ കോഴ്‌സിന് ചേർന്നു. തുടർന്ന് സൂറത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. എന്നാൽ ആ സമയത്ത് അപ്രതീക്ഷിതമായി തെലുങ്ക് സിനിമയിലേക്ക് നമിതയ്ക്ക് ഒരു ഓഫർ വന്നു.

  ശ്രീനു വൈറ്റ്‌ലയുടെ സംവിധാനത്തിൽ വന്ന സോന്തം ആയിരുന്നു നമിതയുടെ ആദ്യ സിനിമ. 2002ലായിരുന്നു നമിതയുടെ സിനിമാ പ്രവേശനം. ആദ്യ സിനിമ ചെയ്ത ശേഷം നമിതയ്ക്ക് വിവിധ തെന്നിന്ത്യൻ ഭാഷകളിൽ നിന്നാ‌യി തുടരെ തുടരെ അവസരങ്ങൾ വന്നു.

  മലയാളത്തിൽ ബ്ലക്ക് സ്റ്റാലിയൻ, പുലിമുരു​ഗൻ തുടങ്ങിയ സിനിമകളിലും നമിത അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് നമിതയ്ക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. രണ്ടും ആൺകുട്ടികളാണ്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നമിത തനിക്ക് കുഞ്ഞുങ്ങൾ പിറന്ന വിവരം പങ്കുവെച്ചത്.

  Also Read: റോബിൻ സംവിധായകനാകുന്നു, ആരതി പൊടി നായിക; 800 കിലോമീറ്റർ ഓടിയെടുക്കുന്ന സിനിമയെന്ന് താരം

  നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭർത്താവ്. 2017ലായിരുന്നു നമിതയുടെയും നിർമാതാവും നടനുമായ വീരേന്ദ്ര ചൗധരിയുടേയും വിവാഹം. വിവാഹശേഷം ചുരുക്കം സിനിമകളിൽ പ്രത്യക്ഷപ്പെട്ട നമിത ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.

  അതേസമയം മക്കളുടെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നമിത ഇപ്പോൾ. ശ്രീകൃഷ്ണ ജയന്തി ദിവസത്തിലാണ് നമിതയ്ക്ക് കു‍ഞ്ഞുങ്ങൾ പിന്നത്. അതുകൊണ്ട് തന്നെ കൃഷ്ണനുമായി ബന്ധപ്പെട്ട പേരുകളാണ് മക്കൾക്ക് നമിത നൽകിയിരിക്കുന്നത്.

  'കൃഷ്ണ ആദിത്യ, കിയാൻ രാജ് എന്റെ മക്കൾ.... എന്റെ കൃഷ്ണൻ എനിക്ക് സമ്മാനിച്ച എന്റെ രണ്ട് മനോഹരമായ ചെറിയ അത്ഭുതങ്ങൾ. എനിക്ക് ലഭിച്ച എക്കാലത്തേയും വിലയേറിയ സമ്മാനം.'

  'അതിനാൽ എന്റെ കുട്ടികൾക്ക് കൃഷ്ണന്റെ പേര് നൽകാമെന്ന് ഞാൻ കൃഷ്ണനോട് വാഗ്ദാനം ചെയ്തിരുന്നു. എന്റെ നന്ദി കൃഷ്ണനോട് കാണിക്കാനുള്ള എന്റെ വഴി ഇത് മാത്രമാണ്.'

  'ഞാൻ അനു​ഗ്രഹീതയായതായി തോന്നുന്നു. പേരിടൽ ചടങ്ങ് സൂറത്തിൽ ആയിരുന്നു. എന്റെ പ്രിയപ്പെട്ടവരുടെ ഇടയിൽ ആയിരുന്നു.'

  'നിങ്ങളുടെ എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി' എന്നാണ് മക്കളുടെ പേരിന്റെ പ്രത്യേകതകളെ കുറിച്ച് വിവരിച്ച് നമിത കുറിച്ചത്. മലയാളം സിനിമ ബൗ ബൗവാണ് നമിതയുടേതായി ഇനി റിലീസിനെത്താനുള്ളത്.

  Read more about: namita
  English summary
  Actress Namitha Open Up About Her Twin Sons Names Speciality Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X