»   » പ്രമുഖ സീരിയല്‍ താരം നന്ദിനിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

പ്രമുഖ സീരിയല്‍ താരം നന്ദിനിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴ് സീരിയല്‍ നടി മൈന നന്ദിനിയുടെ ഭര്‍ത്താവ് കാര്‍ത്തികേയനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എട്ടുമാസം മുന്‍പാണ് നന്ദിനിയും കാര്‍ത്തികേയനും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്.

വിജയ് ടിവിയിലെ ശരവണന്‍ മീനാക്ഷി എന്ന സീരിയലിലെ മൈനയിലൂടെയാണ് നന്ദിനി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. കോമഡി പരിപാടിയായ കലക്ക പോവത് യാറില്‍ ജഡ്ജായും താരം പങ്കെടുത്തിട്ടുണ്ട്. വംശം, കേഡി ബില്ലാഡി രംഗ, തുടങ്ങിയ സിനിമകളിലും നന്ദിനി വേഷമിട്ടിട്ടുണ്ട്.

പ്രണയിച്ച് വിവാഹിതരായി

ഒരു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് നന്ദിനിയും കാര്‍ത്തിക്കും വിവാഹിതരായത്. ചില പ്രശ്‌നങ്ങള്‍ കാരണം കുറച്ചു നാളായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു.

പണത്തിനു വേണ്ടി നടത്തിയ വിവാഹം

സര്‍ക്കാര്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് നിരവധി പേരില്‍ നിന്നും ഭര്‍ത്താവ് പണം വാങ്ങിയിരുന്ന കാര്യം വൈകിയാണ് തനിക്ക് മനസ്സിലായത്. പണമായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നുവെന്നും പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നന്ദിനി വ്യക്തമാക്കിയിരുന്നു.

പണം ചോദിച്ച് ആള്‍ക്കാര്‍ വന്നു തുടങ്ങി

പണം നല്‍കിയവര്‍ തിരികെ പണം ആവശ്യപ്പെട്ട് സമീപിക്കാന്‍ തുടങ്ങിയതോടെകാര്‍ത്തിക്ക് ഏറെ അസ്വസ്ഥനായിരുന്നു. ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് വന്നാല്‍ നമുക്ക് വീണ്ടും ഒരുമിക്കാമെന്ന് വാക്കു നല്‍കിയിരുന്നു.

അന്വേഷണം ആരംഭിച്ചു

സീരിയല്‍ താരം നന്ദിനിയുടെ ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ത്തിക് പ്രണയിച്ചശേഷം വഞ്ചിച്ചുവെന്നാരോപിച്ച് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ കാര്‍ത്തികിനോടൊപ്പം താമസിക്കാന്‍ നന്ദിനി തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണഅ പോലീസ് കരുതുന്നത്.

English summary
Actress Nandini’s husband Karthikeyan has reportedly committed suicide by consuming poison in his house in Virugambakkam. Karthikeyan a gym owner and Nandini fell in love and got married just a few months ago. The reason for the unfortunate incident is yet to be known.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X