»   »  പിയ നല്ല കുട്ടിയാവുന്നു

പിയ നല്ല കുട്ടിയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Piya Bajpai
പിയ ബാജ്‌പേയി കളം മാറ്റിച്ചവിട്ടുകയാണ്. ഗ്ലാമറിന്റെ അതിപ്രസരം കൊണ്ടു മാത്രം കാര്യമില്ലെന്ന് നടിയ്ക്ക് ബോധ്യമായി കഴിഞ്ഞിരിക്കുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്താല്‍ മാത്രമേ പ്രേക്ഷക മനം കീഴടക്കാനാവൂ എന്ന് നടിയും തിരിച്ചറിഞ്ഞു കഴിഞ്ഞു.

രാംഗോപാല്‍ വര്‍മ്മയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ജീവന്‍ റെഡ്ധി സംവിധാനം ചെയ്യുന്ന ധലം എന്ന ചിത്രത്തില്‍ ഒരു ബ്രാഹ്മിണ്‍ കുട്ടിയുടെ റോളാണ് പിയയ്ക്ക്. ഗ്ലാമറിന്റെ അതിപ്രസരമില്ലാതെ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാവും താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.

താന്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു വേഷം ചെയ്യാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് നടി. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് താനെന്ന് നടി പറഞ്ഞു.

മാസ്റ്റേഴ്‌സ് എന്ന പൃഥ്വിരാജ് ചിത്രത്തിലും പിയ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സത്തം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് പിയ ഇപ്പോള്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

English summary
Piaa Bajpai is keen to make it big in her second innings in Kollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam