For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ മോചനത്തിന് ശേഷം വീണ്ടും ഒന്നായി, പുതിയ സന്തോഷവുമായി രഞ്ജിത്തും പ്രിയ രാമനും

  |

  തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയ രമാന്‍. കേരളത്തില്‍ ജനിച്ചു വളര്‍ന്ന പ്രിയ രജനികാന്ത് നിര്‍മ്മിച്ച വളളി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കോളിവുഡിലൂടെയാണ് തുടക്കമെങ്കിലും മറ്റ തെന്നിന്ത്യന്‍ഭാഷകളിലും തിളങ്ങാന്‍ നടിക്കായി. ഐവി ശശ സംവിധാനം ചെയ്ത അര്‍ത്ഥനയിലൂടെയാണ് താരം മലയാളത്തില്‍ എത്തുന്നത്. സിനിമയില്‍ മാത്രമല്ല മിനിസ്‌ക്രീനിലും സജീവമാണ് പ്രിയ രാമന്‍.

  Also Read: റിയാസിനെ തളര്‍ത്തി ധന്യ, ഒരു സ്‌പെയിസും ഉണ്ടാക്കിയിട്ടില്ല, കളിച്ചത് ജാസ്മിന്റേയും നിമിഷയുടേയും പേരില്‍

  ഒരു സിനിമ കഥയ്ക്ക് സമാനമായിരുന്നു പ്രിയ രാമന്റേയും രഞ്ജിന്റേയും വിവാഹജീവിതം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 1999 ലായിരുന്നു ഇവര്‍ വിവാഹിതരാവുന്നത്. പിന്നീട് വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചതിന് ശേഷം വേര്‍പിരിഞ്ഞു. എന്നിട്ട് കഴിഞ്ഞ വര്‍ഷം വീണ്ടും ഒന്നിക്കുകയായിരുന്നു. ഇപ്പോള്‍ മക്കളുമായി ഒന്നിച്ച സന്തോഷത്തോടെ ജീവിക്കുകയാണ്.

  Also Read: തന്നെ കുറിച്ച് തെറ്റായത് പറയരുത്, ബ്ലെസ്ലിക്ക് മുന്നറിയിപ്പുമായി ധന്യ, ബലഹീനത പുറത്തെന്ന് ആരാധകര്‍

  ഇന്ന് പ്രിയയുടേയും രഞ്ജിത്തിന്റേയും വിവാഹ വാര്‍ഷികമാണ്. ഭര്‍ത്താവിന് ആശംസയുമായി താരം രംഗത്ത് എത്തിയിട്ടുണ്ട്. ഇരുവരുടേയും ലേറ്റസ്റ്റ് ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേര്‍ന്നിരിക്കുന്നത്. താരങ്ങളും ആരാധകരും ആശംസയുമായി എത്തിയിട്ടുണ്ട്. ഇനിയും സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോട്ടേ എന്നാണ് ആരാധകര്‍ പറയുന്നത്.

  ഹാപ്പി ആനിവേഴ്സറി ഡാര്‍ലിംഗ് ഹസ്ബന്‍ഡ് എന്ന ക്യാപ്ഷനോടെയായാണ് പ്രിയ രാമന്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്ന്.

  1999ലായിരുന്നു പ്രിയയും രഞ്ജിത്തും വിവാഹിതരായത്. ഈ ബന്ധം അധികം മുന്നോട്ട് പോയില്ല. 2014ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം പ്രിയയ്‌ക്കൊപ്പമായിരുന്നു മക്കള്‍. പിന്നീട് മറ്റൊരു വിവാഹം കഴിക്കാതെ മക്കള്‍ക്ക് വേണ്ടി ജീവിക്കുകയായിരുന്നു. വിവാഹത്തോടെ അഭിനയത്തിന് ഇടവേള കൊടുത്ത് താരം പിന്നീട് തിരിച്ചെത്തുകയും ചെയ്തു. സീരിയലുകളായിരുന്നു ചെയ്തിരുന്നത്. നല്ല കഥകള്‍ കിട്ടിയാല്‍ മാത്രമേ സിനിമ ചെയ്യുകയുളളൂവെന്നും നടി പണ്ട് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

  എന്നാല്‍ രഞ്ജിത്ത് മറ്റൊരു വിവാഹ കഴിച്ചിരുന്നു. രാഗസുധയെയായിരുന്നു വിവാഹം കഴിച്ചത്. ഈ ബന്ധവും അധികം നാള്‍ നീണ്ടു നിന്നില്ല. 2014 വിവാഹിതരായ ഇവര്‍ 2015 ല്‍ വേര്‍പിരിയുകയായിരുന്നു, ശേഷമായാണ് പ്രിയയുമായി വീണ്ടും ഒന്നിച്ചത്. കഴിഞ്ഞ വര്‍ഷം വിവാഹവാര്‍ഷികത്തിനായിരുന്നു ഇവര്‍ വീണ്ടും ഒന്നിച്ചത്.

  ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീണ്ടും പ്രിയയെ വിവാഹം കഴിച്ച വിവരം രഞ്ജിത് അറിയിച്ചത്.'ആരാധകരുടെ സ്നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു, എന്നായിരുന്നു നടന്‍ അന്ന് കുറിച്ചത്.

  കൂടാതെ പ്രിയയുടെ ഒരു വീഡിയോയും രഞ്ജിത്ത് അന്ന് പങ്കുവെച്ചിരുന്നു. തന്റെ ഭര്‍ത്താവ് രഞ്ജിത്താണെന്ന് പറയുന്നതാണ് ആ വീഡിയോയാ. ഈ വീഡിയോയും അന്ന് വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള താരങ്ങളുടെ കൂടിച്ചേരല്‍ ആരാധകരെ ഏറെ സന്തേഷിപ്പിച്ചിരുന്നു. മികച്ച തീരുമാനമെന്നാണ് പറഞ്ഞത്.

  വിവാഹമോചനശേഷം ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രിയ തുറന്നുപറഞ്ഞിരുന്നു. ഏത് റിലേഷനും പിരിഞ്ഞ് പോവുമ്പോള്‍ വേദനകള്‍ അനുഭവിക്കേണ്ടി വരും. വൈകാരിക സംഘര്‍ഷങ്ങളുണ്ടാവുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. മാതാപിതാക്കളും മക്കളുമാണ് പ്രതിസന്ധി ഘട്ടത്തില്‍ തന്നെ പിന്തുണച്ചതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു,

  15 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുമ്പോള്‍ ഹൃദയം തന്നെ തകര്‍ന്നുപോയിരുന്നുവെന്ന് പ്രിയ പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങള്‍ നോക്കാനും ഭാവി സുരക്ഷിതമാക്കാനുമായി ജോലി ചെയ്തേ മതിയാവൂ എന്ന അവസ്ഥയിലായിരുന്നു. കുട്ടികള്‍ക്ക് സ്മാര്‍ട്ടായി ജീവിക്കാന്‍ പണം അത്യാവശ്യമാണ്. അങ്ങനെയാണ് ഗ്രാനൈറ്റ് ബിസിനസിലേക്ക് തിരിഞ്ഞത്. അഭിനയത്തില്‍ നിന്നും മാറി ബിസിനസിലേക്ക് തിരിഞ്ഞപ്പോഴും പ്രിയയ്ക്ക് മികച്ച പിന്തുണയുമായി ആരാധകര്‍ ഉണ്ടായിരുന്നു.

  Read more about: priya raman ranjith
  English summary
  Actress Priya raman Heart Touching Wedding anniversary Wishes To husband Ranjith, Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X