»   » ''ഒരു പുരുഷനും എന്നെ നോക്കി നിന്നെ ഞാന്‍ പ്രണയിക്കുന്നുവെന്നു പറഞ്ഞിട്ടില്ല''; വാഗാ നായിക !!

''ഒരു പുരുഷനും എന്നെ നോക്കി നിന്നെ ഞാന്‍ പ്രണയിക്കുന്നുവെന്നു പറഞ്ഞിട്ടില്ല''; വാഗാ നായിക !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

നടി ഹന്‍സികയുടെ ഫോട്ടോ കോപ്പിയെന്നു വിശേഷിക്കപ്പെട്ട നടിയാണ് തമിഴ് ചിത്രം വാഗായിലെ നായിക റന്യ റാവു. ബോംബെ സ്വദേശിയായ റന്യയുടെ വാഗയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്‍ജിനീയറിങ് പഠനത്തിനിടെയായിരുന്നു ആ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചതെന്നു റന്യ പറയുന്നു.

കുമാര വേലന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്രം പ്രഭുവായിരുന്നു നായകന്‍. തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം പറയുകയാണ് നടി. ഓണ്‍െൈലന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍  പങ്കുവച്ചത്.

ആദ്യം അഭിനയിച്ചത് കന്നട സിനിമയില്‍

ആദ്യം സുദീപ് നായകനായ കന്നട ചിത്രം മാണിക്യയിലായിരുന്നു അഭിനയിച്ചത്. ബോംബെയിലെ കിഷോര്‍ നമീത് കപൂര്‍ ആക്ടിംഗ് സ്‌കൂളില്‍ പഠിക്കുമ്പോളാണ് ചിത്രത്തിന്റെ സംവിധായകന്‍ തന്റെ ഫോട്ടോ കണ്ട് ചിത്രത്തില്‍ അവസരം നല്‍കുന്നതെന്ന് നടി പറയുന്നു

ടിയെന്ന നിലയില്‍ വെല്ലുവിളികള്‍ നിറഞ്ഞ വേഷം

കാശമീരിലെ കൊടും ശൈത്യത്തിലായിരുന്നു വാഗയുടെ ചിത്രീകരണം. പലപ്പോഴും ഓക്‌സിജന്‍ അപര്യാപ്തത കാരണം ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. എല്ലാം രംഗങ്ങളും ഒരു തുടക്കക്കാരിയെന്ന നിലയ്ക്കു തനിക്കു വെല്ലു വിളിയായിരുന്നു.

ഹന്‍സികയെ കാണുമ്പോള്‍ പറയും

പലരും താന്‍ ഹന്‍സികയുടെ ഫോട്ടോകോപ്പി ആണെന്നു പറയാറുണ്ടെന്നും അപ്പോഴെല്ലാം തന്റെയുള്ളില്‍ വളരെ സന്തോഷം തോന്നാറുണ്ടെന്നും റന്യ പറയുന്നു. ഹന്‍സികയെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല .കാണുകയാണെങ്കില്‍ തീര്‍ച്ചയായും തന്റെ സന്തോഷം അവരെ അറിയിക്കുമെന്നാണ് റന്യ പറയുന്നത്.

ആരും പ്രണയം പറഞ്ഞില്ല

പഠിക്കുന്ന കാലം മുതല്‍ ഇതുവരെ ഒരു പുരുഷനും തന്നെ നോക്കി നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നു പറഞ്ഞിട്ടില്ലെന്നാണ് പ്രണയത്തിലായിട്ടുണ്ടോ എന്ന ചോദ്യത്തിന് റന്യ പറയുന്നത്. ഇപ്പോള്‍ അഭിനയം മാത്രമാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്നും നടി പറയുന്നു

അടുത്ത സ്വപ്‌നം ബോളിവുഡ്

ടോളിവുഡില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും തന്റെ ലക്ഷ്യം ബോളിവുഡ് ആണെന്നാണ് റന്യ പറയുന്നത്. കര്‍ണ്ണാടകത്തിലെ ചിക്കമംഗ്ലൂര്‍ സ്വദേശിയാണ് റന്യ റാവു.

English summary
actress ranya rao speaking about her film carrier

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam