»   » നാഗചൈതന്യ തനിക്ക് വേണ്ടി കരഞ്ഞു, ഹൃദയത്തില്‍ തട്ടിയ അനുഭവത്തെക്കുറിച്ച് സാമന്ത

നാഗചൈതന്യ തനിക്ക് വേണ്ടി കരഞ്ഞു, ഹൃദയത്തില്‍ തട്ടിയ അനുഭവത്തെക്കുറിച്ച് സാമന്ത

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത വിവാഹത്തിനായുള്ള തയ്യാറെടുപ്പിലാണ്. നാഗ ചൈതന്യയുമായുള്ള പ്രണയത്തിന് പച്ചക്കൊടി കിട്ടിയതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ആരാധകരുമായി സംസാരിക്കാന്‍ താരം സമയം കണ്ടെത്തി.

നാഗചൈതന്യയെക്കുറിച്ച് എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല. സാമന്ത വാചാലയാവുകയാണ്ആ രാധകരോട് സംസാരിക്കുന്നതിനിടയിലാണ് നാഗചൈതന്യ തനിക്ക് വേണ്ടി കരഞ്ഞിട്ടുണ്ടെന്ന് സാമന്ത വെളിപ്പെടുത്തിയത്.

നാഗചൈതന്യ കരഞ്ഞോ?

തനിക്ക് വേണ്ടി നാഗചൈതന്യ കരഞ്ഞിട്ടുണ്ടെന്നാണ് സാമന്ത വെളിപ്പെടുത്തിയിരിക്കുന്നത്

കരച്ചിലിന് പിന്നിലെ കാരണം

തെരി സിനിമ കാണാന്‍ ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്. ചിത്രത്തില്‍ സാമന്ത മരിക്കുന്ന രംഗം കണ്ടപ്പോഴാണ് നാഗചൈതന്യ കരഞ്ഞതെന്നാണ് സാമന്ത പറയുന്നത്.

ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യം

അഭിനയ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് തെരിയിലെ കഥാപാത്രമെന്നും സാമന്ത ആരാദകരോട് പറഞ്ഞു.

നാഗാര്‍ജുനയുടെ മരുമകള്‍

നാഗാര്‍ജുനയുടെ കുടുംബത്തിലേക്ക് മരുമകളായി ചെല്ലുന്നതിന്റെ ത്രില്ലിലാണ് സാമന്ത.

English summary
Actress Samantha is talking about most touching incident of her life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam