Just In
- 48 min ago
ഇനി ബിഗ് ബോസ് ഹൗസിൽ ദേവാസുര പോരാട്ടം,ചിരിപ്പിക്കാൻ ഫിറോസും ചിരിക്കില്ലെന്ന് ഉറച്ച് നോബിയും...
- 11 hrs ago
റിതുവിനെ ഒറ്റപ്പെടുത്തി സഹതാരങ്ങള്‍; ഗ്രൂപ്പീസമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് റംസാനും അഡോണിയും
- 11 hrs ago
യുദ്ധം അവസാനിക്കാതെ ബിഗ് ബോസ് വീട്; ഡിംപലിന്റേത് നുണ കഥയാണെന്ന് ആവര്‍ത്തിച്ച് മിഷേല്‍, തെളിവുണ്ടെന്നും താരം
- 12 hrs ago
ബിഗ് ബോസ് വിന്നറാവാന്‍ തീരുമാനിച്ചാല്‍ അത് തന്നെ നടക്കും; വിവാദങ്ങളില്‍ പ്രതികരിച്ച് ഡിംപലിന്റെ മാതാപിതാക്കള്‍
Don't Miss!
- Lifestyle
നടുവേദന വിട്ടുമാറുന്നില്ലെങ്കിൽ അതിലൊരു അപകടം ഉണ്ട്
- Finance
ഓഹരി വിപണി: 14,750 നില തിരിച്ചുപിടിച്ച് നിഫ്റ്റി, സെന്‍സെക്സില്‍ നേരിയ മുന്നേറ്റം
- Automobiles
ആഢംബരത്തിന്റെ പ്രതീകം; പുതിയ C-ക്ലാസ് സെഡാൻ അവതരിപ്പിച്ച് ബെൻസ്; ഇന്ത്യയിലേക്കും ഉടൻ
- Sports
IND vs ENG: സ്പിന്നാണ് ഇന്ത്യയുടെ ശക്തി, അതില്‍ ഉറച്ച് നില്‍ക്കണം- അന്‍ഷുമാന്‍ ജയഗ്വാദ്
- News
ടൂള്‍ കിറ്റ് കേസ്; ദിഷ രവിക്ക് ജാമ്യം അനുവദിച്ച് കോടതി നടത്തിയത് ശക്തമായ നിരീക്ഷണങ്ങള്‍
- Travel
ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശാലിനിയ്ക്ക് കേരളത്തോടുള്ള ബന്ധം വിട്ട് പോയോ? ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറഞ്ഞ് നടി
മാമാട്ടിക്കുട്ടിയമ്മയായി മലയാളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് ശാലിനി. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ ശാലിനി പിന്നീട് നായികയായി വളര്‍ന്നു. മലയാളത്തിലും തമിഴിലുമൊക്കെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇതിനിടെയാണ് തമിഴ്നടന്‍ അജിത്തുമായി പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും ഇന്നും സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും.
ശാലിനി അഭിനയ ജീവിതത്തിലേക്ക് മടങ്ങി വരുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല. അതുപോലെ മലയാളത്തെ താനൊരിക്കലും മറന്നിട്ടില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. ചെന്നൈയില്‍ ജീവിച്ചാലും താന്‍ മലയാളി തന്നെയാണെന്നും കേരളകൗമുദിയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ ശാലിനി പറയുന്നു.
'വിവാഹശേഷം ചെന്നൈയിലെ തിരുവാണ്മിയൂര് എന്ന സ്ഥലത്ത് സ്ഥിരതാമസമായതിനാല്‍ കേരളത്തോടുള്ള ബന്ധം വിട്ട് പോയോ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. എന്റെ അച്ഛന്, അമ്മ, ചേട്ടന് റിച്ചാര്‍ഡ്, അനിയത്തി ശ്യാമിലി എല്ലാവരും ചെന്നൈയില്‍ തന്നെയാണ്. കേരളത്തിലെ ബന്ധുക്കളുടെ വിശേഷങ്ങളില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ വരാറുണ്ട്.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
ഞാന്‍ ചെന്നൈയില്‍ സെറ്റിലായി എങ്കിലും ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, വിഷു, റംസാന്, ബക്രീദ്, ക്രിസ്തുമസ് തുടങ്ങി എല്ലാം കൊണ്ടാടാറുണ്ട്. തമിഴ്നാടിന്റെ ആഘോഷങ്ങളായ ദീപാവലി, പൊങ്കല്‍ തുടങ്ങിയവയും ആഘോഷിക്കും. കുട്ടിക്കാലത്തെ ഓണാഘോഷത്തെ പറ്റി ഇന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. ഇവിടെയും ഞങ്ങള്‍ ഓണക്കാലത്ത് പൂക്കളമിടുകയും സദ്യയൊരുക്കുകയുമൊക്കെ ചെയ്യും.
സൂഹൃത്തുക്കളുടെ വീട്ടില്‍ പോയിട്ടുമൊക്കെ ആഘോഷിക്കാറുണ്ട്. ഓരോ ആഘോഷ വേളകളിലും മലയാള സിനിമയിലെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ എന്നെ വിളിച്ച് ആശംസ അറിയിക്കാറുണ്ട്. ചെന്നൈയിലും എനിക്ക് ഒരുപാട് മലയാളി സുഹൃത്തുക്കളുണ്ട്. അവരും എനിക്ക് ആശംസ അറിയിക്കാറുണ്ട്. ഞാന്‍ തിരിച്ചും പറയും. അതുകൊണ്ട് ഓണം എന്ന് മാത്രമല്ല ഏത് ആഘോഷത്തിലും ഞങ്ങള്‍ പങ്കുചേരുമെന്നും ശാലിനി പറയുന്നു.