For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രജനി സാറിന്റെ നായികയാണെന്ന് അറിഞ്ഞത് പൂജയ്ക്ക് എത്തിയപ്പോൾ'; ശ്രിയ ശരൺ പറയുന്നു!

  |

  തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ നടിയാണ് ശ്രിയ ശരൺ. സൂപ്പർ താരങ്ങൾ ഉൾപ്പടെ നിരവധി നായകന്മാർക്കൊപ്പം അഭിനയിച്ച താരം മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. പോക്കിരിരാജ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായും താരം തിളങ്ങി. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ശ്രിയ. ഇപ്പോൾ ആ​ർആർആർ അടക്കമുള്ള സിനിമകളിലൂടെ തിരിച്ച് വരവിനൊരുങ്ങുകയാണ് ശ്രിയ ശരൺ. നാല് വർഷം മുമ്പായിരുന്നു ആൻഡ്രേയ് കൊഷ്ചീവും ശ്രിയയും വിവാഹിതരായത്. വിവാഹ ശേഷം ഭർത്താവിനൊപ്പമുളള ചിത്രങ്ങൾ ശ്രിയ പങ്കുവെക്കാറുണ്ട്.

  Actress Shriya Saran, Shriya Saran, Actress Shriya Saran films, sivaji movie, rajanikanth, നടി ശ്രിയ ശരൺ, ശ്രിയ ശരൺ, നടി ശ്രിയ ശരൺ ചിത്രങ്ങൾ, ശിവജി ചിത്രം, രജനികാന്ത്

  ഇപ്പോൾ ശ്രിയ ഒരു പെൺകുഞ്ഞിന്റെ അമ്മ കൂടിയാണ്. 2021ൽ ആയിരുന്നു ശ്രിയയ്ക്ക് പെൺകുഞ്ഞ് പിറന്നത്. രാധ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. ശ്രിയയുടെ ​ഗമനം ഡിസംബറിലാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഇപ്പോൾ ബാഹുബലി സീരിസിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ ആണ് ശ്രിയ അഭിനയിച്ച് റിലീസിന് എത്താൻ പോകുന്ന സിനിമ. ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ​ അഭിനയരംഗത്തെത്തുന്നത്. അജയ് ദേവ്ഗണിന്റെ ദൃശ്യമായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം.

  '​ഗീതുവിനും സംയുക്തക്കുമൊപ്പം ഭാവന'; മഞ്ജു എവിടെയെന്ന് തിരക്കി ആരാധകർ!

  ഇതിൻറെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോൾ നടൻ രജനികാന്തിനൊപ്പം ശിവാജി സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശ്രിയ ശരൺ. 'രജനികാന്ത് സാർ, ശങ്കർ സാർ എന്നിവർ‌ക്കൊപ്പമെല്ലാം എപ്പോൾ അഭിനയിക്കാൻ വിളിച്ചാലും സന്തോഷമാണ് എനിക്ക്. ശങ്കർ സാർ ശിവാജിയുടെ കഥ പറയാൻ വന്നപ്പോൾ നായകൻ ആരാണെന്ന് പറഞ്ഞിരുന്നില്ല. കഥയെല്ലാം കേട്ട ശേഷം വാക്കുറപ്പിച്ച് ഞാൻ ചെന്നൈയിൽ പൂജയ്ക്കായി പോയി. അവിടെ ചെന്നപ്പോൾ രജനി സാറും വന്നിരുന്നു. അദ്ദേഹം ക്ഷണിക്കപ്പെട്ട സ്പെഷ്യൽ ​ഗസ്റ്റായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ശങ്കർ സാർ അവിടെ വെച്ച് അനൗൺസ് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ നായികയാണ് താൻ എന്നറിയുന്നത്. സന്തോഷം കൊണ്ട് തുള്ളിച്ചാടി.'

  'പാതിരാത്രിയിലും വിളിക്കാൻ പറ്റുന്ന സുഹൃത്ത് മേഘ്നയാണ്, പക്ഷെ ഒറ്റ കുഴപ്പമേയുള്ളൂ'; അനന്യ പറയുന്നു!

  'സിനിമ അന്ന് തിയേറ്ററിൽ പോയി കണ്ടതല്ലാതെ ഞാൻ പിന്നീട് കണ്ടിട്ടില്ല. ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സിനിമ ലഭ്യമാകും എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. അന്നും ഇന്നും ശിവാജി സിനിമ സ്പെഷ്യലാണ്. അമ്പലത്തിൽ വെച്ച് എന്നെ കാണുന്ന രം​ഗം ചെന്നൈിൽ രജനി സാറിനെ വെച്ച് ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തിന് അത്രയേറെ ഫാൻസാണുള്ളത്. അതുകൊണ്ട് ആ രം​ഗം ഡൽഹിയിലെ ഒരു അമ്പലത്തിൽ വെച്ചാണ് ചിത്രീകരിച്ചത്. ശിവാജിയിലെ കോമഡി രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ മോണിറ്ററിനടുത്തിരുന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു ഞാൻ. അവസാനം ശങ്കർ സാർ വരെ എന്നോട് ദേഷ്യപ്പെട്ടു' ശ്രിയ ശരൺ പറയുന്നു.

  'പൊക്കമില്ലാത്തതിന്റെ പേരിൽ അച്ഛനെ കുറ്റപ്പെടുത്തുമായിരുന്നു'; വിനീത് ശ്രീനിവാസൻ അന്ന് പറഞ്ഞത്!

  Read more about: rajanikanth shriya saran
  English summary
  Actress Shriya Saran shared her experience while acting in Sivaji movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X