»   » മകനായി ജയലളിതയുടെ മടിയിലിരുന്ന ആ നിമിഷം ഇപ്പോഴും മനസ്സിലുണ്ടെന്ന് നടി ശ്രീദേവി

മകനായി ജയലളിതയുടെ മടിയിലിരുന്ന ആ നിമിഷം ഇപ്പോഴും മനസ്സിലുണ്ടെന്ന് നടി ശ്രീദേവി

By: Pratheeksha
Subscribe to Filmibeat Malayalam

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഇന്ത്യന്‍ സിനിമാ ലോകം.

അതില്‍ തിളക്കമുളള ഒരോര്‍മ്മ ബോളിവുഡ് നടി ശ്രീദേവിയും പങ്കുവച്ചിരുന്നു. ജയലളിതയുടെ മകനായി ഒരു ചിത്രത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ആദി പരാശക്തി

ജെമിനിഗണേശനും ജയലളിതയും മുഖ്യവേഷത്തിലെത്തിയ ആദിപരാശക്തി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. ചിത്രത്തില്‍ പാര്‍വ്വതീ ദേവിയായി വേഷമിട്ടത് ജയലളിതയായിരുന്നു. മകന്‍ മുരുകന്റ വേഷമായിരുന്നു ബേബി ശ്രീദേവി അന്നു ചെയ്തത്. 1971 ലാണ് ചിത്രം പുറത്തിറങ്ങിയത്. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കും പുറത്തിറങ്ങി

ട്വിറ്ററില്‍ ചിത്രം പോസ്റ്റു ചെയ്തു

ജയലളിതയുമൊന്നിച്ച് അഭിനയിച്ച രംഗത്തിന്റെ ചിത്രം ശ്രീദേവി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരുന്നു.

രാജ്യത്തിന് തീരാ നഷ്ടം

ജയലളിതയുടെ വിയോഗം രാജ്യത്തിനു തീരാനഷ്ടമാണെന്നും ശ്രീദേവി ട്വീറ്റ് ചെയ്തിരുന്നു. കോടി കണക്കിനു ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും പിടിച്ചു പറ്റാന്‍ ജയലളിതക്കു കഴിഞ്ഞുവെന്നും ശ്രീദേവി പറഞ്ഞു

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

ശ്രീദേവി ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒട്ടേറെ പേരാണ് ചിത്രം ഷെയര്‍ ചെയ്തത്.

English summary
One among that is the picture shared by popular actor Sridevi with Jayalalithaa from 1971 Tamil blockbuster movie, Aathi Parasakthi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam