»   » വിവാഹത്തലേന്ന് നടി സുജിബാല ആത്മഹത്യക്ക് ശ്രമിച്ചു

വിവാഹത്തലേന്ന് നടി സുജിബാല ആത്മഹത്യക്ക് ശ്രമിച്ചു

Posted By:
Subscribe to Filmibeat Malayalam
തമിഴ് സിനിമയിലെ പ്രമുഖതാരമായ സുജിബാല ജീവനൊടുക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രി നാഗര്‍കോവിലിലെ വീട്ടില്‍ വച്ച് അമിതമായി ഉറക്കഗുളിക കഴിച്ചാണ് സുജിബാല ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൃത്യസമയത്ത് കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചതാണ് നടിയുടെ ജീവന്‍ രക്ഷിച്ചതെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗസ്റ്റ് 27ന് ഒരു സംവിധായകനുമായി സുജിബാലയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാലീ ബന്ധത്തില്‍ നടിയ്ക്ക് താത്പര്യമില്ലാതിരുന്നതാണ് കടുംകൈയ്ക്ക് മുതിര്‍ന്നതെന്ന് സൂചനകളുണ്ട്. കോളിവുഡിലെ ഒരു ഡാന്‍സ് മാസ്റ്ററുമായി സുജിബാല പ്രണയത്തിലാണെന്നും നേരത്തെ വാര്‍ത്തകള്‍ പരന്നിരുന്നു. ഈ ബന്ധത്തെ എതിര്‍ത്താണ് കുടുംബം രവികുമാര്‍ എന്ന സംവിധായകനുമായി സുജിബാലയുടെ വിവാഹം ഉറപ്പിച്ചത്.

റിലീസിന് തയാറായിരിക്കുന്ന ഉണ്‍മൈ എന്ന ചിത്രത്തിന്റെ സംവിധായകനാണ് രവികുമാര്‍. ഈ ചിത്രത്തില്‍ സുജിബാല പ്രധാനപ്പെട്ട വേഷം ചെയ്യുന്നുമുണ്ട്.

ഐസിയുവില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട നടി അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഗോരിപാളയം, ഇത്തനൈ നാളൈ എങ്കിരുന്തായ്, ഇയക്കം, വേട്ടൈ ആരംഭം തുടങ്ങിയവയാണ് സുജിബാലയുടെ പ്രധാനചിത്രങ്ങള്‍.

English summary
It was a tension filled day for the family members of actor Sujibala who reportedly attempted suicide by taking an overdose of sleeping pills on Sunday.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam