For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ ഫോട്ടോസെല്ലാം ഒഴിവാക്കി സ്വാതി റെഡ്ഡി! വിവാഹമോചനമെന്ന് ആരാധകര്‍, പ്രതികരണവുമായി നടി

  |

  താരങ്ങള്‍ വിവാഹിതരാവുന്നതിന് മുന്‍പുള്ള് ഗോസിപ്പിനെക്കാള്‍ ഭീകരമാണ് വിവാഹമോചിതരാവുന്നു എന്ന് പ്രചരിപ്പിക്കുന്നത്. പ്രധാനമായും ഒരുപാട് നടിമാര്‍ക്കാണ് ഇത് നേരിടേണ്ടി വരാറുള്ളത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി സ്വാതി റെഡ്ഡിയുടെ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ചില പാപ്പരാസികള്‍ ആഘോഷമാക്കി മാറ്റിയത്.

  ഭര്‍ത്താവിനൊപ്പമുള്ള നടിയുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ കാണാതെ വന്നതോടെയാണ് താരദമ്പതികള്‍ വിവാഹമോചിതരാവാന്‍ പോവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് താഴെയും സമാനമായ ആരോപണങ്ങളുമായി ആരാധകരെത്തിയിരുന്നു. ഒടുവില്‍ ഇവര്‍ക്ക് മാസ് മറുപടി കൊടുത്തിരിക്കുകയാണ് സ്വാതി റെഡ്ഡി.

  വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തയില്‍ രസകരമായ രീതിയിലാണ് നടി സ്വാതി റെഡ്ഡി പ്രതികരിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ചിത്രങ്ങള്‍ താരം നീക്കം ചെയ്തിരുന്നു. ഇത് കണ്ടുപിടിച്ചതോടെയാണ് നടി വിവാഹമോചിതയാവാന്‍ പോവുന്നതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ മറ്റൊരു വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ പോസ്റ്റ് ചെയ്ത് കൊണ്ടാണ് അഭ്യൂഹങ്ങള്‍ക്ക് നടി മറുപടി കൊടുത്തിരിക്കുന്നത്.

  ഭര്‍ത്താവ് വികാസിനൊപ്പമുള്ള ഫോട്ടോസെല്ലാം ആര്‍കൈവ് ചെയ്ത് വെക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. 'ഹാരിപോര്‍ട്ടര്‍' സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായിട്ടുള്ള സംഭാഷണ ശകലവും വീഡിയോയ്ക്ക് അടിക്കുറിപ്പായി കൊടുത്തിരിക്കുകാണ് നടി. ഇന്‍സ്റ്റാഗ്രാമില്‍ ആദ്യം അപ്‌ലോഡ് ചെയ്ത 2012 ലെ ഫോട്ടോ മുതല്‍ തങ്ങളുടോ ഓരോ വിശേഷങ്ങളും നടി ഈയൊരു വീഡിയോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ്. എന്റെ യാത്രകള്‍, എന്റെ പ്രൊഫൈല്‍, എന്റെ മാജിക് ബോക്‌സ് ആണിതെന്നും സ്വാതി സൂചിപ്പിച്ചിട്ടുണ്ട്.

  'കം ആന്‍ ഗോ റൂം. ഈ റൂമില്‍ ആവശ്യമുള്ളപ്പോള്‍ മാത്രമാണ് കയറാന്‍ സാധിക്കുക. നമ്മുടെ സാധനങ്ങളൊക്കെ അവിടെ തന്നെ ഉണ്ടാകും. ചിലപ്പോള്‍ ഉണ്ടാകില്ല. എന്നാല്‍ കയറുന്ന ആളുടെ ആവശ്യത്തിന് അനുസരിച്ച് റൂമിലുള്ള സാധനങ്ങള്‍ പ്രത്യക്ഷപ്പെടും. ഹാരി പോര്‍ട്ടര്‍ സിനിമയിലെ ശ്രദ്ദേയമായ ഈ വരികളാണ് സ്വാതി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

  മലേഷ്യന്‍ എയര്‍വേയ്സിലെ പൈലറ്റായ വികാസും സ്വാതിയും അഞ്ച് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. അങ്ങനെ ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2018 ആഗസ്റ്റ് 30 ന് ഹൈദരാബാദില്‍ നിന്നുമായിരുന്നു സ്വാതിയുടെയും വികാസിന്റെയും വിവാഹം. പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരമുള്ള
  വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും അന്ന് സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു.

  2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി റെഡ്ഡി വെള്ളിത്തിരയിലേക്കെത്തിയത്. പിന്നീട് സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിലൂടെ വലിയ തരംഗമുണ്ടാക്കി. അങ്ങനെ മറ്റ് ഇൻഡസ്ട്രികളിലേക്കും സ്വാതിയ്ക്ക് അവസരം ലഭിച്ചു. 2013 ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും സ്വാതി അരങ്ങേറ്റം കുറിച്ചു. ഫഹദിന്റെ നായിക വേഷം സ്വാതിയ്ക്ക് കേരളത്തിലും ഒരുപാട് ആരാധകരെ നല്‍കി. പിന്നീട് നോർച്ച് 24 കാതം, മോസയിലെ കുതിരമീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബ്ബിള്‍ ബാരല്‍ എന്നി ചിത്രങ്ങളില്‍ അഭിനയിച്ചു.

  വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു സ്വാതി. രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം 2019 ൽ വീണ്ടും അഭിനയിച്ചു. മലയാളത്തില്‍ ജയസൂര്യയുടെ നായികയായിട്ടാണ് സ്വാതിയുടെ രണ്ടാം വരവ്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ തൃശൂര്‍പൂരം എന്ന ചിത്രത്തില്‍ സ്വാതി റെഡ്ഡിയായിരുന്നു നായിക. ഒരു ഗുണ്ടയെ സ്‌നേഹിച്ച് വിവാഹം കഴിക്കുന്ന കഥാപാത്രമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് വന്നതാണെങ്കിലും സ്വാതി റെഡ്ഡി പഴയത് പോലെ തന്നെ സുന്ദരിയായി ഇരിക്കുകയാണെന്നും ഒരു മാറ്റവുമില്ലെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.

  English summary
  Actress Swathi Reddy Talks About Her Divorce News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X