»   » ആദില്‍ ഇബ്രാഹിം ഇനി തമിഴ് പെണ്‍കുട്ടികളുടെ കൂടി മനം കവരും! തമിഴിലേക്ക് അരങ്ങേറ്റം നടത്തി താരം!

ആദില്‍ ഇബ്രാഹിം ഇനി തമിഴ് പെണ്‍കുട്ടികളുടെ കൂടി മനം കവരും! തമിഴിലേക്ക് അരങ്ങേറ്റം നടത്തി താരം!

Posted By:
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിന്റെ അവതാരകനായിട്ടായിരുന്നു ആദില്‍ ഇബ്രാഹിമിന്റെ കടന്ന് വരവ്. ശേഷം സിനിമകളിലേക്ക് ചേക്കേറിയ താരം ഇപ്പോള്‍ നിരവധി സിനിമകളുടെ തിരക്കുകളിലാണ്. ദുബായിലാണ് ആദില്‍ പഠിച്ചതും വളര്‍ന്നതും. 2013 മുതല്‍ ചലച്ചിത്രരംഗത്തേക്ക് എത്തിയ താരം ഇപ്പോളും സജീവമായി തുടരുകയാണ്.

ചാനല്‍ പരിപാടിയില്‍ പാര്‍വതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി, മലയാളികളോട് മാപ്പ് ചോദിക്കേണ്ടി വന്നു!!

നിര്‍ണായകം, കാപ്പി തുരുത്ത്, അച്ചായന്‍സ്, ഹലോ ദുബായ്ക്കാരന്‍ എന്നിവയാണ് ആദില്‍ അഭിനിയിച്ച സിനിമകള്‍. ചാനലില്‍ അവതാരകന്‍ ആയിരുന്നു എന്നതിന് പുറമെ റേഡിയോ ജോക്കി, മോഡല്‍ എന്നീ നിലകളിലും ആദില്‍ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ ആദില്‍ തമിഴ് സിനിമയിലേക്ക് കൂടി അരങ്ങേറ്റം നടത്താന്‍ പോവുകയാണെന്നാണ് പറയുന്നത്.

ആദിലിന്റെ തമിഴ് സിനിമ

മലയാളത്തില്‍ നിന്നും ആദില്‍ ഇബ്രാഹിം തമിഴ് സിനിമയിലേക്ക് കൂടി അരങ്ങേറ്റത്തിനൊരുങ്ങാന്‍ പോവുകയാണ്. മുന്നരിവാന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലായിരിക്കും ആദില്‍ അഭിനയിക്കുന്നത്. വിജയരാജ് എന്ന നവാഗത സംവിധായകനാണ് സിനിമ സംവിധാനം ചെയ്യാന്‍ പോവുന്നത്.

ത്രില്ലര്‍ സിനിമയാണ്

ആദിയുടെ തമിഴ് സിനിമ ത്രില്ലര്‍ ഗണത്തിലുള്ള സിനിമയായിരിക്കുമെന്നാണ് പറയുന്നത്. മാത്രമല്ല ഒരു ഗസ്റ്റ് റിലേഷന്‍ ഓഫീസറുടെ വേഷത്തിലായിരിക്കും ആദില്‍ അഭിനയിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നില്ല.

അച്ചായന്‍സിലൂടെ

ജയറാം നായകനായി അഭിനയിച്ച അച്ചായന്‍സ് എന്ന സിനിമയിലായിരുന്നു ആദില്‍ അവസാനമായി അഭിനയിച്ചിരുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ശ്രദ്ധനേടിയിരുന്നു. ഇതോടെ ആദിലിനെ തേടി തമിഴില്‍ നിന്നും അവസരങ്ങള്‍ എത്തുകയായിരുന്നു.

അഭിനയം പുറത്തെടുക്കും

അച്ചായന്‍സിന് ശേഷം തന്നെ തേടി ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ നല്ല കഥാപാത്രം കിട്ടുന്നതിന് വേണ്ടി താന്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അഭിനയിക്കാന്‍ പോവുന്ന സിനിമയുടെ കഥ മികച്ചതാണെന്നും സിനിമയില്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും തനിക്ക് അഭിനയത്തിലുള്ള കഴിവുകള്‍ പുറത്ത് കൊണ്ടു വരാന്‍ കിട്ടിയ അവസരമാണിതെന്നുമാണ് ആദില്‍ പറയുന്നത്.

English summary
Adil has signed his first Tamil movie - Mun Arivaan. "I was really excited reading the script of the film. It will be the debut directorial of Vijayaraj, associate of Karthik Subbaraj," he says. The thriller will see him playing a hotel management graduate.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X