»   » താന്‍ നടന്‍ സൂര്യയുടെ ആരാധകനായതെങ്ങനെയെന്ന് ധോണി !

താന്‍ നടന്‍ സൂര്യയുടെ ആരാധകനായതെങ്ങനെയെന്ന് ധോണി !

Posted By: Pratheeksha
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം ധോണി സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കടുത്ത ആരാധകനാണ്. എന്നാല്‍ മറ്റൊരു സൂപ്പര്‍ താരം സൂര്യയുടെ ആരാധകനും കൂടിയാണിപ്പോള്‍ ധോണി. അതിനു കാരണം അജയ് ദേവ്ഗണ്‍ മുഖ്യവേഷത്തിലെത്തിയ സിങ്കം എന്ന സിനിമയാണെന്നു ധോണി പറയുന്നു.

അജയ് ദേവ്ഗണിന്റെ അഭിനയത്തെ കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് സൂര്യ നായകനായ തമിഴ് ചിത്രം സിങ്കം കാണണമെന്നവര്‍ പറഞ്ഞത്. സിങ്കത്തിന്റെ ഒറിജിനല്‍ കണ്ടതോടെ താന്‍ സൂര്യയുടെ ആരാധകനായി മാറുകയായിരുന്നെന്ന് ധോണി പറയുന്നു. എന്തായാലും ധോണിയുടെ അഭിപ്രായത്തെ കുറിച്ചുളള വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ സൂര്യ ഷെയര്‍ ചെയ്യുകയും ചെയ്തു.

Read more: ഷാറൂഖ് ഖാനും ഋത്വിക് റോഷനും തമ്മില്‍ ശത്രുതയോ? എന്താണെന്ന് ഈ ചിത്രങ്ങള്‍ പറയും!!

dhoni-20-

ധോണിയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രം സപ്തംബര്‍ 30 നു റിലീസ് ചെയ്യും. സുശാന്ത് സിങ് രജപുത്താണ് ചിത്രത്തില്‍ ധോണിയായി അഭിനയിക്കുന്നത്.

English summary
After Rajinikanth, Suriya is my favourite actor -dhoni

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam