»   » മാധവനെ പുറത്താക്കാനും മാത്രം വളര്‍ന്നോ ഐശ്വര്യ? ആ സിനിമ കൈവിട്ടു പോയത് ഇങ്ങനെ!

മാധവനെ പുറത്താക്കാനും മാത്രം വളര്‍ന്നോ ഐശ്വര്യ? ആ സിനിമ കൈവിട്ടു പോയത് ഇങ്ങനെ!

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തില്‍ നിന്നും മാധവന്‍ പുറത്തായയത് വന്‍വാര്‍ത്തയായിരുന്നു. ഐശ്വര്യ റായിയുടെ വാശി കാരണമാണ് മാധവന്‍ ഈ ചിത്രത്തില്‍ നിന്നും പുറത്തായതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നേരത്തെ പ്രചരിച്ചതൊന്നുമായിരുന്നില്ല യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.

പ്രേക്ഷകരുടെ പ്രിയതാരത്തെ പുറത്താക്കിയ ആഷിന്റെ നടപടി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ അതായിരുന്നില്ല ആ ചിത്രത്തിന് പിന്നില്‍ സംഭവിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മാധവന്‍ പുറത്തായതിനു പിന്നില്‍

ചിത്രത്തിന് വേണ്ടി മാധവന്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ താരത്തെ ഈ ചിത്രത്തില്‍ നിന്നും മാറ്റിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

15 ദിവസത്തെ ഷൂട്ടിന് ആവശ്യപ്പെട്ടത്

ഒന്നരക്കോടി രൂപയാണ് 15 ദിവസത്തെ ഷൂട്ടിങ്ങിനായി മാധവന്‍ ആവശ്യപ്പെട്ടിരുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ലോ ബജറ്റ് ചിത്രമായതിനാല്‍ ഈ തുക താങ്ങാന്‍ കഴിയാവുന്നതിനും അപ്പുറത്തായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

കുറഞ്ഞ മുതല്‍ മുടക്ക്

കുറഞ്ഞ മുതല്‍ മുടക്കില്‍ ചിത്രം ഒരുക്കാനാണ് ്ണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടിരുന്നത്. അവര്‍ക്ക് ലഭിച്ച വലിയൊരു ആഘാതമായിരുന്നു മാഡിയുടെ പ്രതിഫലം. അത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

മാധവനെ ഒഴിവാക്കി

മാധവനെ സിനിമയുമായി സഹകരിക്കിപ്പിണ്ടെന്ന തീരുമാനത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. തുടര്‍ന്നാണ് രാജ്കുമാര്‍ റാവുവിന് നറുക്ക് വീണത്.

ഐശ്വര്യയ്ക്ക് നായകനെ കണ്ടെത്തുന്നതിന് ഓഡീഷന്‍ നടത്തി

ഐശ്വര്യ റായിയുടെ നായകനെ കണ്ടെത്തുന്നതിനായി അണിയറ പ്രവര്‍ത്തകര്‍ ഓഡീഷന്‍ വരെ നടത്തിയിരുന്നു. പിന്നീട് രാജ് കുമാര്‍ റാവുവിനെ നായകനായി തീരുമാനിച്ചത്.

ഐശ്വര്യയ്ക്ക് എതിര്‍പ്പില്ലായിരുന്നു

മാധവന്റെ നായികയായി അഭിനയിക്കുന്നതിന് ഐശ്വര്യ റായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. അതീവ താല്‍പര്യത്തോടെയായിരുന്നു താരം ഈ ചിത്രം ഏറ്റെടുത്തത്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ പിന്‍മാറ്റത്തിന് വഴിയൊരുക്കുകയായിരുന്നു.

English summary
Aishwarya Rai Bachchan Wanted Madhavan; He Was Thrown Out Cos Of His Absurd Demand!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam