twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചേരിയിലാണ് ജനിച്ചത്! അച്ഛനും രണ്ട് സഹോദരന്മാരും മരിച്ചു, സിനിമ നടിയായതിനെ കുറിച്ച് ഐശ്വര്യ രാജേഷ്

    |

    തെന്നിന്ത്യന്‍ സിനിമാലോകത്ത് കഴിവ് കൊണ്ട് പ്രശസ്തിയിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ രാജേഷ്. കാക്കമുട്ടൈ എന്ന ചിത്രത്തിലെ അമ്മ വേഷമായിരുന്നു ഐശ്വര്യയ്ക്ക് ജനപ്രീതി നേടി കൊടുത്തിരുന്നത്. 2018 ലെ സ്‌പോര്‍സ് ഡ്രാമ ചിത്രമായ കന, 2019 നമ്മ വീട്ടുപിള്ളെ തുടങ്ങിയ സിനിമകളും ഐശ്വര്യയ്ക്ക് വിജയങ്ങള്‍ നേടി കൊടുത്തു.

    എന്നാല്‍ ചേരിയില്‍ ജനിച്ച് വളര്‍ന്ന താന്‍ ഇവിടം വരെ എത്തിയത് വലിയ കഷ്ടപാടുകളിലൂടെയാണെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു വേദിയില്‍ നിന്നുമായിരുന്നു തന്റെ ജീവിത വിജയങ്ങളെ കുറിച്ച് നടി പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി കൊണ്ടിരിക്കുകയാണ്.

    ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളിങ്ങനെ

    വേദനയും വിജയവും സന്തോഷവും സ്‌നേഹവും നിറഞ്ഞതായിരുന്നു എന്റെ യാത്ര. ചേരിയിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. മൂന്ന് മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് ഏക അനിയത്തിയായിരുന്നു. അച്ഛനും അമ്മയുമടക്കം ഞങ്ങള്‍ ആറ് പേരാണ് ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്. എട്ട് വയസുള്ളപ്പോഴായിരുന്നു അച്ഛന്‍ മരിക്കുന്നത്. അച്ഛനില്ലെന്ന തോന്നലുണ്ടാക്കാതെ അമ്മ ഞങ്ങളെ വളര്‍ത്തി. ഒരു പോരാളിയായിരുന്നു അമ്മ. താനിന്ന് നാല് പേര് അറിയുന്ന വ്യക്തിത്വമായി തീര്‍ന്നതിന് പിന്നില്‍ എന്റെ അമ്മയുടെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ട്.

    ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളിങ്ങനെ

    എന്റെ മാതൃഭാഷ തെലുങ്കാണ്. അമ്മയ്ക്ക് തെലുങ്ക് മാത്രമാണ് അറിയുന്നത്. ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ല. വളരെയധികം കഷ്ടപ്പെട്ടാണ് ഞങ്ങള്‍ നാല് പേരെ വളര്‍ത്തിയത്. ബോംബെയില്‍ പോയി വില കൂടിയതും അല്ലാത്തതുമായ സാരികള്‍ വാങ്ങി ചെന്നൈയില്‍ കൊണ്ട് വന്ന് വില്‍ക്കുമായിരുന്നു. എല്‍ഐസി ഏജന്റായും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും അമ്മ ജോലി ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം തന്നു. എനിക്ക് 12-13 വയസുള്ളപ്പോള്‍ മുതിര്‍ന്ന സഹോദരന്‍ രാഘവേന്ദ്ര മരിച്ചു.

    ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളിങ്ങനെ

    ചേട്ടന്‍ ആത്മഹത്യ ചെയ്തതാണ്. അതിന്നും ആര്‍ക്കുമറിയില്ല. വര്‍ഷങ്ങള്‍ കടന്ന് പോയി. രണ്ടാമത്ത സഹോദരന്‍ ചെന്നൈ എസ്ആര്‍എം കോളേജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി. പഠിച്ചിറങ്ങിയ ഉടനെ ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി. അന്ന് അമ്മ ഒരുപാട് സന്തോഷിച്ചു. എന്നാല്‍ ഒരു വാഹനാപകടത്തില്‍ ചേട്ടനും മരിച്ചു. ചേട്ടന്റെ മരണം അമ്മയെ തളര്‍ത്തി. പ്രതീക്ഷകളെല്ലാം നശിച്ചു. ഞാനും എന്റെ സഹോദരനും അമ്മയും മാത്രമായി. ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്ന് പോയപ്പോള്‍ മകളെന്ന നിലയില്‍ കുടുംബത്തെ സംരക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചു.

     ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളിങ്ങനെ

    അന്ന് ഞാന്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുകയാണ്. ചെന്നൈ ബസന്ത് നഗറില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിന്ന് കൊണ്ട് കാഡ്ബറീസ് ചോക്ലേറ്റ് സോസിന്റെ പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്. അന്നെനിക്ക് 225 രൂപ ശമ്പളം കിട്ടി. ബര്‍ത്ത് ഡേ പാര്‍ട്ടികളില്‍ ആങ്കറായി ചെന്നും പണമുണ്ടാക്കി. അഞ്ഞൂറും ആയിരവും സമ്പാദിച്ച് കൊണ്ടിരുന്നു. അങ്ങനെ അയ്യായിരം രൂപ വരെ ഒരു മാസം ഞാന്‍ സമ്പാദിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു കുടുംബം പോറ്റാന്‍ അത് മതിയാകില്ലല്ലോ. അങ്ങനെ അഭിനയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു.

     ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളിങ്ങനെ

    ടിവി സീരിയലുകളെ കുറിച്ച് അന്വേഷിപ്പോള്‍ ദിവസം 1500 രൂപയാണ് പ്രതിഫലമായി ലഭിക്കുകയെന്ന് അറിഞ്ഞു. രാവിലെ മുതല്‍ രാത്രി വരെയുള്ള അധ്വാനത്തിന് ഇത്ര ചെറിയ തുകയോന്നും 25000-50000 ഒക്കെ പ്രതിഫലം കൈപറ്റുന്ന നടി നടന്മാരുണ്ടല്ലോ എന്നമ്പരന്ന എന്നോട് അമ്മ പറഞ്ഞു. സിനിമകളില്‍ അങ്ങനെയാണ്. ആദ്യം ചെറിയ പ്രതിഫലം കിട്ടും. പിന്നീട് പ്രശസ്തി നേടിയാല്‍ വീണ്ടും കിട്ടും. ആയിടക്കാണ് ഒരു നൃത്ത റിയാലിറ്റി ഷോ യില്‍ പങ്കെടുത്തത്. അതിലൂടെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അത് വച്ച് സിനിമകളില്‍ പരിശ്രമിക്കാന്‍ തുടങ്ങി.

    ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളിങ്ങനെ

    'അവര്‍ ഇവര്‍കളും' ആയിരുന്നു ആദ്യ ചിത്രം. അത് സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നെയും പരിശ്രമിച്ചു. തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടിയെന്ന നിലയിലും എന്റെ ഇരുണ്ടനിറം കാരണവും പലയിടത്തും പല അവസരങ്ങളും നഷ്ടപ്പെട്ടു. ഒരു സംവിധായകന്‍ ഒരിക്കല്‍ എന്നോട് നേരിട്ട് പറഞ്ഞു. നിങ്ങളെ പോലെയുള്ളവരെ നായികയാക്കാന്‍ പറ്റില്ല. നായികയുടെ സുഹൃത്ത് അങ്ങനെയുള്ള ചെറിയ റോളുകള്‍ നിങ്ങള്‍ക്ക് പറ്റും. ഒരിക്കല്‍ വളരെ പ്രശസ്തനായ ഒരു സംവിധായകന്‍ എന്നോട് പറഞ്ഞു. കോമഡി കൈകാര്യം ചെയ്യുന്ന നടനൊപ്പം ഒരു റോള്‍ തരാം. എനിക്കതില്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു.

    ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളിങ്ങനെ

    രണ്ട് മൂന്ന് വര്‍ഷം അവസരമൊന്നും ലഭിച്ചില്ല. പിന്നീട് അഭിനയിച്ച അട്ടക്കതിയിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് പനിയേറും പദ്മിനിയും, റമ്മി, തിരുടന്‍, പോലീസ് അങ്ങനെ ലീഡ് റോളുകള്‍ ചെയ്യാന്‍ തുടങ്ങിയത്. രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ച കാക്കമുട്ടൈ യും ശ്രദ്ധിക്കപ്പെട്ടു. അമ്മ റോള്‍ ചെയ്യാന്‍ ആരും അന്ന് തയ്യാറല്ലായിരുന്നു. എനിക്കതില്‍ ബുദ്ധിമുട്ട് തോന്നിയില്ല. കാക്കമുട്ടൈയിലൂട നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. നാടറിയുന്ന നടിയായി. ആറേഴ് സിനിമകളില്‍ നായികയായി. ആരും പിന്തുണച്ചില്ല. ലൈംഗികമായി ചൂഷണം വരെ നേരിട്ടിട്ടുണ്ട്. ഒരാള്‍ എന്നോട് മോശമായി പെരുമാറിയാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയാം എന്നും ഐശ്വര്യ പറയുന്നു.

    English summary
    Aishwarya Rajesh About Her Life Story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X