For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധനുഷിനും ഐശ്വര്യയ്ക്കും ഇടയിൽ ചെറിയ പ്രശ്നമല്ല, സംഭവം ഗുരുതരം, രജനികാന്ത് അസംതൃപ്തൻ

  |

  പ്രേക്ഷകരെ ഞെട്ടിച്ച ഒരു വിവാഹമോചനമായിരുന്നു ധനുഷിന്റേയും രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയുടേയും. 18 വർഷത്തെ ദാമ്പത്യ ജീവിതമായിരുന്നു ഈ കഴിഞ്ഞ ജനുവരി 17 ന് ഇവർ അവസാനിപ്പിച്ചത്. പ്രേക്ഷകരെ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തേയും വിവാഹമോചനം ഞെട്ടിപ്പിച്ചിരുന്നു. ഗേസിപ്പ് കോളങ്ങളിൽ അധികം ചർച്ചയാവാത്ത പേരായിരുന്നു ഇവരുടേത്. എന്നാൽ പെട്ടെന്ന് ഇത് എന്ത് സംഭവിച്ചുവെന്നാണ്‌ എല്ലാവരും ചോദിക്കുന്നത്. ഇവർക്ക് യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് കുട്ടികളും ഉണ്ട്.

  താനും ആ നടിയെ പോലെ ആകുമായിരുന്നു, നാഗചൈതന്യ തന്റെ ഭാഗ്യം, സാമന്ത അന്ന് പറഞ്ഞത്

  2020 ജനുവരി 17ന് രാത്രി ഏറെ വൈകിയാണ് വേർപിരിയുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. ധനുഷ് ട്വിറ്ററിലും ഐശ്വര്യ ഇൻസ്റ്റഗ്രാമിലുമാണ് കുറിപ്പ് പങ്കുവെച്ചത്. ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസ്സിലാക്കാനും വേണ്ടിയാണ് വേര്‍പിരിയുന്നതെന്ന് കുറിച്ച് കൊണ്ടാണ് വിവാഹമോചചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രണയ വിവാഹമായിരുന്നു താരങ്ങളുടേത്.

  കാലിൽ ചെറിയ നീര് വന്നു, ക്ഷീണം തോന്നി, അമ്മയാകുന്നെന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ച് മൃദുല

  വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''... എന്ന് ഐശ്വര്യയും ധനുഷും കുറിച്ചു.

  അടിക്കുറിപ്പിന്‌റെ ആവശ്യമില്ല... നിങ്ങളുടെ സ്നേഹം മാത്രമാണ് വേണ്ടതെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ പറ്റി ഐശ്വര്യ പറഞ്ഞത്. എല്ലാവരോടും എപ്പോഴും ഒരുപാട് സ്നേഹം മാത്രം . ദൈവത്തിന്റെ തീരുമാനമാണിതെന്നും കുറിപ്പിൽ എടുത്ത് പറയുന്നുണ്ട്. അതേസമയം വിവാഹമോചനത്തിന് ശേഷം ധനുഷിന്റെ പേരും ചിത്രവും ഐശ്വര്യ സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റിയിട്ടില്ല.

  താരങ്ങൾ വേർപിരിയൽ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വിഷയത്തിൽ പ്രതികരിച്ച് ധനുഷിന്‌റെ പിതാവ് രംഗത്ത് എത്തിയിരുന്നു. ഇരുവരും പിരിയുന്നില്ലെന്നും രണ്ട് പേരും തമ്മിൽ സൗന്ദര്യ പിണക്കം മാത്രമേയുള്ളൂവെന്നായിരുന്നു പിതാവ് കസ്തൂരി രാജ പറഞ്ഞത്. ''ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ്. പ്രത്യക്ഷത്തില്‍ വിവാഹമോചനമല്ലെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു കൂടാതെ പ്രശ്നത്തിൽ രജനികാന്ത് ഉൾപ്പെടെയുള്ളവർ ഇടപെട്ടിട്ടുണ്ടെന്നും പറ‍ഞ്ഞിരുന്നു. ഇവരുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ താരങ്ങൾ തമ്മിൽ ചെറിയ പ്രശ്നമല്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്

  ഐശ്വര്യയും ധനുഷും വേര്‍പിരിയുന്നതില്‍ രജനികാന്ത് അസംതൃപ്തനാണെന്നാണ് പുറത്ത് വരുന്ന വിവരം. താരങ്ങൾ വിവാഹമോചനങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം രജനി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയാണ്. ഇവരെ ഒന്നിപ്പിക്കാനുള്ള ശ്രമം തകൃതിയായി തലൈവരുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടെന്നും ന‍ടനുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്.

  Recommended Video

  Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam

  ധനുഷിന്‌റെ പിതാവ് പറയുന്നത് പോലെ ചെറിയ പ്രശ്നങ്ങളല്ല ഇവർ തമ്മിലുളളതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നു. ഗുരുതര പ്രശ്നങ്ങളാണ് ഇരുവരും പരസ്പരം ആരോപിക്കുന്നത്. അതേമസമയം ഐശ്വര്യയും ധനുഷുമായി നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നു റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇപ്പോൾ രണ്ടും പേരും ഹൈദരാബാദിലാണുള്ളത്. ജോലി സംബന്ധമായിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. എന്നാൽ രജനിക്ക് ഇരുവരേയും നേരിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

  English summary
  Aishwaryaa And Dhanush Fight Is not uncommon, Rajinikanth Is Unhappy, Report Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X