»   » തല അജിത്തിനെ കുറിച്ച് ഒാസ്ട്രിയന്‍ മാധ്യമം പറഞ്ഞത് !!

തല അജിത്തിനെ കുറിച്ച് ഒാസ്ട്രിയന്‍ മാധ്യമം പറഞ്ഞത് !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ നായകന്‍ തല അജിത്ത് ഒാസ്ട്രിയയില്‍ ചിത്രീകരണത്തിന്റെ തിരക്കിലാണ്. അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് അജിത് ഒാസ്ട്രിയയിലെത്തിയത്. ഒരു ഇന്റര്‍പോള്‍ ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ അജിത്തിന്. അജിത്തിന്റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം കണ്ട ആസ്ട്രിയന്‍ മാധ്യമം അജിത്തിനെ താരതമ്യപ്പെടുത്തിയത് മറ്റാരോടുമല്ല ഹോളിവുഡ് ആക്ഷന്‍ താരം സില്‍വര്‍സ്റ്റര്‍ സ്റ്റാലണിനോടാണ്.

ഇനിയും പേരിട്ടില്ലാത്ത ചിത്രത്തിന്റ ചിത്രീകരണം 70 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രത്തിന്റെ മുക്കാല്‍ ഭാഗത്തോളം യൂറോപ്പിലാണ് ചിത്രീകരിക്കുന്നത്. ചെന്നെയില്‍ നടക്കുന്ന കേസന്വേഷണത്തിന്റെ ഭാഗമായാണ് ചിത്രത്തില്‍ നായകന്‍ ആസ്ട്രിയയിലെത്തുന്നത്.

ajith

ബള്‍ഗേറിയയിലും ഒാസ്ട്രിയയിലുമായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. സിരുതായ് സിവയാണ് ചിത്രത്തിന്റെ സംവിധാനം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.ടിജി ത്യാഗരാജനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

English summary
a local newspaper in Austria called Ajith Kumar as Indian Sylvester Stallone.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam