»   » ഇനി ഡേവിഡ് ബില്ല തമിഴകം വാഴും

ഇനി ഡേവിഡ് ബില്ല തമിഴകം വാഴും

Posted By:
Subscribe to Filmibeat Malayalam

തമിഴകം ഏറെ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്ന ബില്ല 2 തിയറ്ററുകളിലേക്ക്. കോളിവുഡിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രീ പബ്ലിസിറ്റി നേടിയ സിനിമകളിലൊന്നായി മാറിയ ചിത്രം ജൂലൈ 13നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

Billa 2

പ്രതിബന്ധങ്ങളെല്ലാം നേട്ടമാക്കി മാറ്റുന്ന തല സ്റ്റൈല്‍ ബില്ല രണ്ടിന്റെ നിര്‍മാണ വേളയിലും ദൃശ്യമായിരുന്നു. സിനിമയുടെ ട്രെയിലര്‍ ലോഞ്ച് മുടങ്ങിയതും റിലീസിങ് പല തവണ മാറ്റിവച്ചതും നേട്ടമാക്കാന്‍ അജിത്തിനും സിനിമയ്ക്കും കഴിഞ്ഞു.

ഡേവിഡ് ബില്ലയെന്ന അധോലോക രാജാവിന്റെ ചരിത്രമാണ് ബില്ല രണ്ടിലൂടെ സംവിധായകന് ചാക്രി തൊലേത്തി നമ്മോട് പറയുന്നത്. ബില്ല രണ്ട് എന്നാണ് പേരെങ്കിലും ഇതിനെ 2007ല്‍ പുറത്തിറങ്ങിയ ബില്ല ഒന്നിന്റെ ആദ്യഭാഗമെന്നാണ് വിശേഷിപ്പിയ്‌ക്കേണ്ടത്. തമിഴ്‌നാടിന്റെ തെക്കന്‍ കടലോരത്തില്‍ വളര്‍ന്ന ഡേവിഡ് എങ്ങനെ മരണത്തിന് പോലും ഭീതി സമ്മാനിയ്ക്കുന്ന ഡേവിഡ് ബില്ലയായി മാറിയതെങ്ങനെയെന്ന ചോദ്യത്തിന് ഈ സിനിമ ഉത്തരം നല്‍കും.

മലയാളിയായ പാര്‍വതി ഓമനക്കുട്ടനും ബ്രൂണ അബ്ദുള്ളയുമാണ് ചിത്രത്തിലെ നായികമാര്‍. ആര്‍ഡി ശേഖര്‍ ക്യാമറ ചലിപ്പിയ്ക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിയ്ക്കുന്നത് യുവാന്‍ ശങ്കറാണ്. മലയാളി താരങ്ങളായ മനോജ് കെ ജയന്‍, കൃഷ്ണകുമാര്‍, റഹ്മാന്‍ തുടങ്ങിയവും ബില്ല 2ലെ സാന്നിധ്യങ്ങളാണ്.

അജിത്തിന്റെ മുന്‍കാല സിനിമകളുടെ മാത്രമല്ല തമിഴകത്തെ മറ്റു റെക്കാര്‍ഡുകളും ബില്ല 2 തിരുത്തിക്കുറിയ്ക്കുമെന്നാണ് കോളിവുഡ് പ്രതീക്ഷിയ്ക്കുന്നത്. ജൂലൈ രണ്ടിന് പുറത്തിറങ്ങിയ രണ്ടാംട്രെയിലര്‍ ഒരൊറ്റ ദിവസം കൊണ്ട് യൂട്യൂബില്‍ കണ്ടവര്‍ മൂന്ന് ലക്ഷം കടന്നുവെന്നത് തന്നെ എത്ര പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ ഈ ചിത്രത്തെ കാത്തിരിയ്ക്കുന്നുവെന്നതിന് തെളിവാണ്.

26 കോടി രൂപയ്ക്ക് ബില്ലയുടെ വിതരണാവകാശം വാങ്ങിയ ആസ്‌കാര്‍ ഫിലിംസാണ് ചിത്രം പ്രദര്‍ശന്തതിനെത്തിയ്ക്കുന്നത്. ന
ഒരു അജിത് ചിത്രത്തിന് ലഭിയ്ക്കുന്ന ഏറ്റവും വലിയ തുകയാണിത്. നാല്‍പത് കോടി മുടല്‍മുതക്കില്‍ നിര്‍മിച്ച ചിത്രം 1200 തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ വമ്പന്‍ റിലീസുകളൊന്നുമില്ലാത്ത നേരത്താണ് ബില്ലയുടെ വരവ്. തമിഴിന് പുറമെ ഡേവിഡ് ബില്ലയെന്ന പേരില്‍ തെലുങ്ക് പതിപ്പും റിലീസിനെത്തുന്നുണ്ട്.

English summary
One of 2012’s most eagerly awaited film is Ajith’s Chakri Toleti directed Billa 2. The film produced by In Entertainment in association with Wide Angle Creations is releasing worldwide on July 13.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam