»   » ഊരാകുരുക്കുകളില്‍ നിന്ന് ചിമ്പുവിനെയും വാലുവിനെയും വിജയ് രക്ഷിച്ചു

ഊരാകുരുക്കുകളില്‍ നിന്ന് ചിമ്പുവിനെയും വാലുവിനെയും വിജയ് രക്ഷിച്ചു

Posted By:
Subscribe to Filmibeat Malayalam

ആത്മഹത്യയ്ക്ക് ശ്രമിച്ച ചിമ്പു ആരാധകര്‍ക്കിതാ സന്തോഷവാര്‍ത്ത. പ്രശ്‌നങ്ങളൊക്കെ തീര്‍ത്ത് ചിമ്പുവിന്റെ വാലു ആഗസ്റ്റ് 14 ന് തിയേറ്ററുകളില്ലെത്തും. ചിമ്പുവിനും വാലുവിനും വലിയൊരു സഹായവുമായെത്തിയത് ഇളയദളപതി വിജയ് ആണ്.

പല കാരണങ്ങള്‍കൊണ്ടും ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിമ്പുവിന്റെ വാലുവിന്റെ റിലീസ് നീണ്ടു നീണ്ടു പോകുകയായിരുന്നു. ഒടുവില്‍ ഈ മാസം 17 ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം കോടതി വിലക്കുമൂലം നടക്കാതെ പോയി. ഇതില്‍ മനംനൊന്ത് ചിമ്പു ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു.

vijay-simbu-dhanush

ഒടുവില്‍ ഇളയദളപതി വിജയ് വിഷയത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു. ഇത് ശരിക്കും അഭിനന്ദാര്‍ഹമാണ്. ധനുഷ് ഉള്‍പ്പെടയുള്ള താരങ്ങള്‍ ചിമ്പുവിന് പിന്തുണയുമായി രംഗത്തുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നെന്നും ചിത്ര ആഗസ്റ്റ് 14ന് റിലീസ് ചെയ്യുമെന്നും ചിമ്പുവിന്റെ അച്ഛന്‍ ടി രാജേന്ദര്‍ അറിയിച്ചു.

കഥയിലെ മറ്റൊരു ട്വിസ്റ്റ് എന്താണെന്ന് ചോദിച്ചാല്‍, ചിമ്പു കടുത്ത അജിത്ത് ആരാധകനാണ്. പരസ്യമായും രഹസ്യമായും അത് സമ്മതിച്ചിട്ടുമുണ്ട്. അജിത്തിന്റെ ചിത്രങ്ങള്‍ക്ക് പ്രമോഷന്‍ നല്‍കാറുണ്ട്. അജിത്ത്-വിജയ് ഫാന്‍സ് ഇന്റസ്ട്രിയ്ക്കകത്തും പുറത്തും കടുത്ത മതത്സരം നടത്തുമ്പോള്‍ ഒരിക്കല്‍ പോലും വിജയ് പക്ഷത്ത് നിന്ന് ചിമ്പു സംസാരിച്ചിട്ടില്ല.

എന്ത് തന്നെയായാലും ഷൂട്ടിങ് പൂര്‍ത്തിയായിട്ടും റിലീസ് ചെയ്യാന്‍ കഴിയാതെ കെട്ടി കിടക്കുന്ന ചിമ്പു ചിത്രങ്ങള്‍ക്ക് വാലു റിലീസ് ആകുന്നതോടെ നേരീയ ആശ്വസമാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇനി ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ റിലീസിങ് തടസ്സം കൂടെ മാറേണ്ടതുണ്ട്.

English summary
Simbu, an ardent fan of Ajith, has got support for the release of of his movie 'Vaalu' by none other than Ilayathalapathy Vijay.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam