ഷൂട്ടിങ്ങിനിടെ അജിത്തിന് പരിക്ക്

തലയ്ക്ക് നിസ്സാര പരിക്കേയുള്ളൂവെന്ന് അറിഞ്ഞതോടെ ആരാധകര്‍ക്കും ആശ്വാസമായി. ചിത്രത്തില്‍ ഒരു ഹാക്കറുടെ വേഷമാണ് അജിത്ത് കൈകാര്യം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. സിനിമയിലേയ്ക്ക് ശക്തമായ തിരിച്ചു വരവ് നടത്താനൊരുങ്ങുന്ന നയന്‍സിനും ചിത്രത്തില്‍ പ്രതീക്ഷയേറെയാണ്. അഭിനയത്തിന് പുറമേ നയന്‍സ് ചിത്രത്തില്‍ സംവിധാന സഹായിയായും പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തപ്സി, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ബാംഗ്ലൂര്‍, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. എഎം രത്‌നമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
ajith actor accident actress nayantara director vishnuvardhan നയന്‍താര നടി സംവിധായിക അജിത്ത് വിഷ്ണുവര്ദ്ധന്


Click it and Unblock the Notifications