For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രശാന്തിന് മുന്നില്‍ തലകുനിച്ച് നിന്ന തല പിന്നീട് സൂപ്പര്‍ താരമായി മാറി! പ്രശാന്തിന്‍റെ അവസ്ഥയോ?

  |

  തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് അജിത്ത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്ന താരം സ്വീകാര്യതയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. തമിഴകത്ത് നിന്നും മാത്രമല്ല കേരളക്കരയില്‍ നിന്നും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. പൊങ്കല്‍ റിസീലായെത്തിയ വിശ്വാസം ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ്. ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് ചിത്രം കുതിച്ചത്. തലൈവര്‍ക്കൊപ്പം തലയും കൂടി എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ക്ക് ആശങ്കയായിരുന്നു. എല്ലാവിധ ആശങ്കകളേയും അസ്ഥാനത്താക്കുന്ന തരത്തിലാണ് സിനിമ കുതിച്ചത്.

  പിഷാരടിയും ആര്യയുമില്ലാത്ത ബംഗ്ലാവ് കുടംപുളിയില്ലാത്ത മീന്‍കറി പോലെ! വിമര്‍ശനപ്പൊങ്കാല തുടരുന്നു!

  ലാളിത്യത്തിന്റെ കാര്യത്തില്‍ തല ഏറെ മുന്നിലാണെന്ന് ആരാധകരും ഒരുമിച്ച് പ്രവര്‍ത്തിച്ചവരും വ്യക്തമാക്കിയിരുന്നു. താരജാഡയോ തലക്കനമോ ഇല്ലാതെ പെരുമാറുന്ന താരത്തെക്കുറിച്ചുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരമായ ശാലിനിയെയാണ് താരം വിവാഹം ചെയ്തത്. രണ്ട് മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്. സെലിബ്രിറ്റി കിഡായല്ല മക്കളെ വളര്‍ത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അജിത്ത് മാത്രമല്ല ശാലിനിക്കും ലളിത ജീവിതത്തോടാണ് താല്‍പര്യം. പഴയ മോഡല്‍ ഫോണുമായി നില്‍ക്കുന്ന താരപത്‌നിയുടെ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രശാന്തിനൊപ്പം നില്‍ക്കുന്ന തലയുടെ പഴയ ഫോട്ടോയും അതിന് പിന്നിലെ കഥകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പ്രശാന്തിനൊപ്പമുള്ള ഫോട്ടോ

  പ്രശാന്തിനൊപ്പമുള്ള ഫോട്ടോ

  തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ പ്രശാന്ത് ഒരുകാലത്ത് നായകനായി തിളങ്ങി നിന്നിരുന്നയാളാണ്. താരപുത്രനെന്ന അമേജുമായാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. നടന്‍ ത്യാഗരാജന്റെ മകനെന്ന നിലയില്‍ തുടക്കം മുതല്‍ത്തന്നെ മികച്ച പിന്തുണയായിരുന്നു ഈ താരപുത്രന് ലഭിച്ചത്. അരങ്ങേറ്റം മുതല്‍ത്തന്നെ തിളങ്ങിയ പ്രശാന്ത് അന്ന് അജിത്തിനേക്കാള്‍ വലിയ താരമായിരുന്നു. പൂമാലയുമായി നില്‍ക്കുന്ന പ്രശാന്തിനരികില്‍ തലകുനിച്ച് നില്‍ക്കുന്ന അജിത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

  എവിടെ എത്തിയെന്നതാണ് കാര്യം

  എവിടെ എത്തിയെന്നതാണ് കാര്യം

  അന്ന് അജിത്തിനേക്കാള്‍ വലിയ താരമായിരുന്ന പ്രശാന്തിന് തന്റെ താരപദവി നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന് മാത്രമല്ല അടിക്കടിയുള്ള പരാജയത്തോടെ താരത്തിന് താരപദവിയും നഷ്ടമാവുകയായിരുന്നു. അന്ന് തലകുനിച്ച് നിന്ന അജിത്താവട്ടെ പില്‍ക്കാലത്ത് സൂപ്പര്‍ നായകനായി മാറുകയും ചെയ്തു. എങ്ങനെ തുടങ്ങി എന്നതല്ല എവിടയെത്തി എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് ആരാധകര്‍ പറയുന്നു. പഴയ ഫോട്ടോ വൈറലായിത്തുടങ്ങിയതിന് പിന്നാലെയായാണ് ആരാധകര്‍ ഇതേക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്.

  ആരാധകരുടെ സ്വന്തം താരം

  ആരാധകരുടെ സ്വന്തം താരം

  സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അജിത്ത്. സിനിമയിലായാലും ജീവിതത്തിലായലും സ്വന്തം നിലപാട് വ്യക്തമാക്കി മുന്നേറുന്ന താരം സ്വന്തമായ ഇടം നേടിയെടുത്താണ് മുന്നേറുന്നത്. അദ്ദേഹത്തിന്‍രെ എളിമയെക്കുറിച്ച് ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. സാധാരണക്കാരനായാണ് അദ്ദേഹം എല്ലാത്തിലും ഇടപെടാറുള്ളത്. ആ ലാളിത്യത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കാറുള്ളതും.

  ശക്തമായ തിരിച്ചുവരവ്

  ശക്തമായ തിരിച്ചുവരവ്

  അടിക്കടി പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ പോലും അജിത്ത് പതറിയിരുന്നില്ല. പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്താന്‍ തനിക്ക് കഴിയുമെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് രിലീസ് ചെയ്ത സിനിമകളില്‍ മികച്ച വിജയമാണ് വിശ്വാസം സ്വന്തമാക്കിയത്. ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും അദ്ദേഹം തിരുത്തിക്കുറിച്ചിരുന്നു. തമിഴകത്തെ എക്കാലത്തെയും മികച്ച സിനിമയായി മാറുകയായിരുന്നു വിശ്വാസം. ബാഹുബലിക്ക് പിന്നിലായാണ് വിശ്വാസം സ്ഥാനം നേടിയത്.

  തലയെന്ന പേരിന് പിന്നില്‍

  തലയെന്ന പേരിന് പിന്നില്‍

  ദീനയെന്ന സിനിമയിലെ പേരായ തലയായി പിന്നീട് അജിത്ത് അറിയപ്പെടുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളായി മാറുകയായിരുന്നു താരം. പത്താം ക്ലാസ് പഠനം പാതിവഴിയിലുപേക്ഷിച്ച് ബൈക്ക് മെക്കാനിക്കായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കത്തില്‍ അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറുകയായിരുന്നു അദ്ദേഹം.

  ഫാന്‍സ് അസോസിയേഷനെ പിരിച്ചുവിട്ടു

  ഫാന്‍സ് അസോസിയേഷനെ പിരിച്ചുവിട്ടു

  വിമര്‍ശിച്ചവര്‍ പോലും തനിക്കായി കൈയ്യടിച്ച് തുടങ്ങിയപ്പോഴും അജിത്ത് മൗനത്തിലായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിനായി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. എന്നാല്‍ തന്‍രെ താരപദവിയെ അനാവശ്യമായി മുതലെടുക്കാനാണ് അവരുടെ വരവെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് അദ്ദേഹം ഫാന്‍സ് അസോസിയേഷന്‍പിരിച്ചുവിട്ടത്. പുതിയ സിനിമയുടെ റിലീസിങ്ങിനടയിലായിരുന്നു ഈ സംഭവം. ഇതൊന്നും അദ്ദേഹത്തിന്റെ സിനിമയെ ബാധിച്ചിരുന്നില്ല.

  English summary
  Ajith is with Prasanth, ols pic viral in social media, here is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X