»   » അജിത്തിന്റെ തല 56 വരമല്ല, 'വേതാളം'

അജിത്തിന്റെ തല 56 വരമല്ല, 'വേതാളം'

Posted By: AkhilaKS
Subscribe to Filmibeat Malayalam


ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന തല അജിത്തിന്റെ 56ാംമത്തെ ചിത്രത്തിന് നിരവധി പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് തല അജിത്തിന്റെ 56ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിക്കുന്നു. വേതാളം എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

Also Read: അജിത്തിന്റെ തല 56 ഇനി 'വരം'

തല 56 എന്ന് താല്കാലിക പേര് നല്‍കിയ ചിത്രത്തിന് വരം എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വീരം ഒരുക്കിയ ശിവയാണ് അജിത്തിന്റെ വേതാളം സംവിധാനം ചെയ്യുന്നത്. കൂടുതല്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക

അജിത്തിന്റെ തല 56 വരമല്ല, 'വേതാളം'

യെന്നൈ അറിന്താല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അജിത്ത് നായകനായി എത്തുന്ന ചിത്രമാണ് വേതാളം.

അജിത്തിന്റെ തല 56 വരമല്ല, 'വേതാളം'

സഹോദരി-സഹോദര ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് വേതാളം. ലക്ഷമി മേനോനാണ് ചിത്രത്തില്‍ അജിത്തിന്റെ സഹോദരി വേഷം അവതരിപ്പിക്കുന്നത്.

അജിത്തിന്റെ തല 56 വരമല്ല, 'വേതാളം'

അജിത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ വീരം, യെന്നൈ അറിന്താല്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച എ എം മണിരത്‌നമാണ് വേതാളവും നിര്‍മ്മിക്കുന്നത്.

അജിത്തിന്റെ തല 56 വരമല്ല, 'വേതാളം'


ചിത്രത്തില്‍ അജിത്തിന്റെ നായിക വേഷം അവതരിപ്പിക്കുന്നത് ശ്രുതി ഹാസനാണ്.

അജിത്തിന്റെ തല 56 വരമല്ല, 'വേതാളം'

അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
The long wait is over. Ajith Kumar's 56th film has titled as 'Vedalam'. Vedalam is a family oriented movie written and directed by Siruthai Siva.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam