»   » സോഷ്യല്‍ മീഡിയയില്‍ തരംഗമായി അജിത്തിന്റെ വേതാളം

സോഷ്യല്‍ മീഡിയയില്‍ തരംഗമായി അജിത്തിന്റെ വേതാളം

Posted By: AkhilaKS
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്റ 56ാമത് ചിത്രം. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചുക്കൊണ്ട് ആദ്യ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വേതാളം എന്നാണ് ചിത്രത്തിന്റെ പേര്, പോസ്റ്ററിലെ അജിത്തിന്റെ ലുക്കും കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് ചിത്രത്തിലെ പ്രതീക്ഷയുമേറി.

വേതാളത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയ ദിവസം തന്നെയാണ് വിജയ് നായകനായി എത്തുന്ന പുലിയുടെ സെക്കന്റ് ട്രെയിലറും പുറത്തിറങ്ങുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലിപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത് വേതാളത്തിന്റെ പോസ്റ്ററാണ്.

vedalam

വീരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അജിത്ത് നായകനായി എത്തുന്ന ചിത്രമാണ് വേതാളം. സഹോദര സഹോദരി ബന്ധത്തിന്റെ കഥ പറയുന്ന ഒരു കുടുംബ ചിത്രം കൂടിയാണിത്. ഒരു ടാക്‌സി ഡ്രൈവറുടെ വേഷമാണ് അജിത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലി ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. ഒക്ടോബര്‍ ഒന്നിനാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

English summary
Vedhalam is an upcoming Indian Tamil action comedy film written and directed by Siva, and produced by A. M. Rathnam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam