»   » തെറ്റ് തിരുത്താന്‍ ഒരവസരം കൂടെ... ശിവയ്‌ക്കൊപ്പം വീണ്ടും അജിത്...

തെറ്റ് തിരുത്താന്‍ ഒരവസരം കൂടെ... ശിവയ്‌ക്കൊപ്പം വീണ്ടും അജിത്...

Posted By: Karthi
Subscribe to Filmibeat Malayalam

അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ തമിഴ് പ്രേക്ഷരുടെ സ്വന്തം 'തല' അജിത്തിന്റെ പുതിയ ചിത്രം വിവേകം താരത്തിന്റെ കരിയറിലെ സര്‍വ്വകാല റെക്കോര്‍ഡായി മാറി. തമിഴ്‌നാട്ടിലെയും മറ്റ് പ്രദര്‍ശന സെന്ററുകളിലും റെക്കോര്‍ഡിട്ട ചിത്രത്തിന് പക്ഷെ സാമ്പത്തീക വിജയം നേടാനായില്ല. ആദ്യ ആഴ്ച തന്നെ ചിത്രം നൂറ് കോടിക്ക് മുകളില്‍ കളക്ട് ചെയ്‌തെങ്കിലും 125 കോടി മുതല്‍ മുടക്കുള്ള ചിത്രം ലാഭത്തിലാകാന്‍ അത് മതിയായിരുന്നില്ല. സ്‌പൈ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു അജിത് അഭിനയിച്ചത്.

ബോക്‌സ് ഓഫീസില്‍ 'ഞണ്ട്' ഇറുക്കി... ഓണക്കപ്പ് ഞണ്ടുകളുടെ നാട്ടിലേക്കോ? 'അച്ചായന്‍' കലക്കി!

മോഹന്‍ലാലിനോട് ആര്‍ക്കും ഇഷ്ടം തോന്നിപ്പോകുന്ന കാര്യം... 'വന്ദന'ത്തിലെ ഗാഥയ്ക്കറിയാം അത്...

vivegam

വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിവേകം. തുടക്കത്തില്‍ തന്നെ നെഗറ്റീവ് അഭിപ്രായങ്ങള്‍ ചിത്രത്തിന് ലഭിച്ചത് ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചു. ശിവ എന്ന സംവിധായകനില്‍ അജിത് അര്‍പ്പിച്ച വിശ്വാസം തിയറ്ററുകളില്‍ പ്രതിഫലിച്ചില്ല. കബാലിക്ക് പിന്നിലായി തമിഴ്‌നാട്ടില്‍ ആദ്യ ദിന കളക്ഷന്‍ നേടിയ ചിത്രം യുഎസില്‍ വിജയ് ചിത്രം ഭൈരവയുടെ ആജീവനാന്ത കളക്ഷനെ ആദ്യ ദിനം തന്നെ പിന്നിലാക്കി.

വിവേകത്തില്‍ സംഭവിച്ച പിഴവുകള്‍ തിരുത്താന്‍ ശിവയ്ക്ക് അജിത് ഒരു അവസരം കൂടെ നല്‍കുന്നുവെന്നാണ് കോളിവുഡ് സംസാരം. വിവേകത്തിന് പിന്നാലെ ശിവയ്ക്ക് വീണ്ടും ഡേറ്റ് നല്‍കിയിരിക്കുകയാണ് അജിത്. എന്നാല്‍ അജിത്തിന്റെ അടുത്ത ചിത്രം മറ്റൊരു സംവിധയാകന്റേതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അജിത് ശിവ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

English summary
Ajith and Shiva joint hands for a new movie after Vivegam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam