»   » എഴുതി തള്ളാറായിട്ടില്ല, ഗംഭീരമായ തിരിച്ചുവരവിന് 'തല'! പുതിയ ചിത്രത്തില്‍ രണ്ടും കല്പിച്ച് അജിത്!!!

എഴുതി തള്ളാറായിട്ടില്ല, ഗംഭീരമായ തിരിച്ചുവരവിന് 'തല'! പുതിയ ചിത്രത്തില്‍ രണ്ടും കല്പിച്ച് അജിത്!!!

Posted By:
Subscribe to Filmibeat Malayalam

തമിഴിലെന്ന പോലെ കേരളത്തിലും ആരാധകരുള്ള താരമാണ് ആരാധകര്‍ തല എന്ന സ്‌നേഹത്തോടെ വിളിക്കുന്ന അജിത്. എന്നാല്‍ സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ ഒരു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അജിത്തിന് സാധിച്ചിരുന്നില്ല. ഒടുവില്‍ പുറത്തിറങ്ങിയ വിവേഗം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയെങ്കിലും തിയറ്ററില്‍ തിരിച്ചടി നേരിട്ടു.

'മൊത്തം പൊസിറ്റീവാട്ടാ...' പത്തിലും ബോക്‌സ് ഓഫീസില്‍ താരം പുണ്യാളന്‍ തന്നെ!

ഈ.മ.യൗ. ചതിച്ചു! കാത്തിരുന്ന പ്രേക്ഷകരോട് ക്ഷമ ചോദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി!

വിവേഗത്തിന് ശേഷം തന്റെ പുതിയ ചിത്രം അജിത് പ്രഖ്യാപിച്ചിരിക്കുന്നതും ശിവയ്‌ക്കൊപ്പമാണ്. വിശ്വാസം എന്നാണ് തന്റെ പുതിയ ചിത്രത്തിന് ശിവ പേരിട്ടിരിക്കുന്നത്. അജിത്തിന്റെ ഇമേജ് തിരിച്ച് പിടിക്കുന്ന ചിത്രമായിരിക്കും വിശ്വാസം എന്നാണ് തമിഴ് സിനിമ ലോകത്ത് നിന്നുമുള്ള റിപ്പോര്‍ട്ട്.

നാലാമങ്കം

ഗ്രാമീണ പശ്ചാത്തലുള്ള വീരം എന്ന ചിത്രത്തിലൂടെയായിരുന്നു അജിത്-ശിവ കൂട്ടുകെട്ടിന്റെ ആരംഭം. ഗംഭീര വിജയം നേടിയ ചിത്രത്തിന് പിന്നാലെ വേതാളം എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ ഇറങ്ങി. ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രത്തിന് പിന്നാലെ വന്‍ ഹൈപ്പുമായി എത്തിയ വിവേകം തിരിച്ചടി നേരിട്ടു. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം.

ത്രസിപ്പിക്കുന്ന തിരക്കഥ

അജിത്-ശിവ കൂട്ടുകെട്ടിനുണ്ടായ ബ്ലാക്ക് മാര്‍ക്ക് തിരുത്താനാണ് വിശ്വാസത്തിലൂടെ ശിവയുടെ ശ്രമം. അതിനായി ത്രസിപ്പിക്കുന്ന തിരക്കഥായാണ് അജിതിന് വേണ്ടി ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

ഗെറ്റപ്പ് മാറും

കുറച്ച് കാലമായി സ്ഥിരമായി ഒരേ ഗെറ്റപ്പിലാണ് അജിത് തന്റെ ചിത്രങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്നത്. പുതിയ ചിത്രത്തില്‍ അതിന് വ്യത്യാസമുണ്ടാകുമെന്നാണ് വിവരം. പതിവ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഇമേജ് ഒഴിവാക്കി മുടി കറുപ്പിച്ച് തടി കുറച്ചായിരിക്കും തല പുതിയ ചിത്രത്തില്‍ എത്തുക.

അനുഷ്‌ക വീണ്ടും

ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താള്‍ എന്ന ചിത്രത്തിന് ശേഷം അനുഷ്‌ക ഷെട്ടി വീണ്ടും അജിതിന്റെ നായികയായി എത്തുകയാണ്. ബാഹുബലിക്ക് ശേഷം ബാഗമതി എന്ന ചിത്രത്തിലും രാംഗോപാല്‍ വര്‍മ്മ ചിത്രത്തിലും മാത്രമാണ് അനുഷ്‌ക കരാറായിരിക്കുന്നത്.

ദീപാവലി റിലീസ്

2018 ഫെബ്രവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന വിശ്വാസം ദീപാവലി റിലീസായി തിയറ്ററിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. വിവേകത്തിന് ശേഷം ശ്രീ സത്യജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത് യുവന്‍ ശങ്കര്‍രാജയാണ്. ചെന്നൈ കേന്ദ്രമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം.

English summary
Ajith and Siva planning foe a heavy come back with Viswasam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam