»   » വേതാളത്തിന് ശേഷം അടുത്ത് ഹിറ്റ് ചിത്രത്തിനായി അജിത്തും സിരുതൈ സിവയും വീണ്ടും ഒന്നിക്കുന്നു?

വേതാളത്തിന് ശേഷം അടുത്ത് ഹിറ്റ് ചിത്രത്തിനായി അജിത്തും സിരുതൈ സിവയും വീണ്ടും ഒന്നിക്കുന്നു?

Posted By:
Subscribe to Filmibeat Malayalam

അജിത്തിന്റെ കരിയറില്‍ ഏറ്റവും വലിയ നേട്ടമായിരുന്നു വേതാളം. തമിഴില്‍ പുറത്തിറങ്ങിയ വിജയുടെ പുലി, വിക്രമിന്റെ പത്ത് എന്‍ട്രതുക്കള്ളൈ എന്നീ ചിത്രങ്ങള്‍ പരാജയങ്ങള്‍ നേരിട്ടപ്പോള്‍ രണ്ടാഴ്ച കൊണ്ട് വേതാളം നേടിയത് 110 കോടിയുടെ കളക്ഷനായിരുന്നു.

സിരുതൈ സിവയും അജിത്തും ഒന്നിച്ച ആദ്യ ചിത്രം വീരം ആയിരുന്നു. വീരത്തില്‍ നിന്നും തുടങ്ങിയ കൂട്ടുകെട്ട് ഇപ്പോള്‍ വേതാളത്തില്‍ വന്നു നില്‍ക്കുന്നു. രണ്ട് ചിത്രങ്ങളും അജിത്തിനും സിരുതൈ സിവക്കും സമ്മാനിച്ചത് വമ്പന്‍ നേട്ടമായിരുന്നു.

sivakarthikey

അടുത്ത ചിത്രത്തില്‍ അജിത്ത് തന്നെയായിരിക്കണം തന്റെ സിനിമയിലെ നായകന്‍ എന്നാണ് സിരുതൈയുടെ ആഗ്രഹം. അജിത്തും ശിവകാര്‍ത്തികേയനുമാണ് അടുത്ത സിനിമയില്‍ എത്തുന്നത് എന്ന് ഗോസിപ്പുകള്‍ പരക്കുന്നുണ്ട്.

എന്നാല്‍ അടുത്തൊന്നും അജിത്ത് സിനിമയില്‍ എത്തിലെന്നും പറയപ്പെടുന്നു. സര്‍ജറിക്ക് വിധേയനായതിനാല്‍ 9 മാസത്തെ റെസ്റ്റാണ് ഡോക്ടര്‍മ്മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു ശേഷമെ അടുത്ത ചിത്രത്തെതക്കുറിച്ച് ആലോചിക്കൂ...

English summary
Siruthai Siva has plans to cast Ajith and Sivakarthikeyan in the film. There is not much information available about the development at this stage, but rumour has it that it might be a sibling sentiment movie again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam