പിങ്ക് തമിഴിലേക്ക്, അമിതാഭ് ബച്ചനു പകരമായി എത്തുന്നത് തല അജിത്ത്!!
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അനിരുദ്ധ് റോയ് ചൗധരി സംവിധാനം ചെയ്ത പിങ്ക് തിയറ്ററികളിലെത്തിയത്. അമിതാഭ് ബച്ചന്‍, തപ്‌സി പന്നു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇന്ത്യന്‍ നിയമവ്യവസ്ഥയെും സാമൂഹ്യ സ്ഥിതിയെയും ചോദ്യം ചെയ്ത ചിത്രം ബോളിവുഡിന്റെ പതിവ് സിനിമശൈലിയില്‍ നിന്നും വ്യത്യസ്തമായിരുന്നു.
ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ പോവുകയാണ്. ഇന്ത്യന്‍ സിനിമ മേഖലയിലെ പ്രമുഖരെ അണിനിരത്തി എച്ച് വിനോദ് ആണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്. സതുരംഗ വേട്ടൈ, തീരന്‍ അധിഗാരം ഒന്‍ട്രു എന്നീ ശ്രദ്ധേയമായ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് എച്ച് വിനോദ്. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രം സൂപ്പര്‍സ്റ്റാര്‍ അജിത്തായിരിക്കും അവതരിപ്പിക്കുക എന്നാണ് ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം.

ബൈ പോളര്‍ മാനസിക അവസ്ഥയിലുള്ള ദീപക് എന്ന അഭിഭാഷകനായിട്ടായിരുന്നു ബച്ചന്‍ ചിത്രത്തില്‍ അഭിനിയച്ചത്. സാമൂഹികമായ ലിംഗനീതി വിഷമായമാക്കുന്ന ചിത്രത്തില്‍ കീര്‍ത്തി കുല്‍ക്കര്‍ണി, ആന്‍ഡ്രിയ താരിയംഗ്, അംഗാദ് ബേദിയും എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇതു രണ്ടാംതവണയാണ് അജിത്ത് ബച്ചന് പകരക്കാരനായി വേഷമിടുന്നത്. ശ്രീദേവി പ്രധാന കഥാപാത്രമായി എത്തിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തില്‍ ബച്ചന്‍ ചെയ്ത കഥാപാത്രത്തെ തമിഴില്‍ അജിത്തായിരുന്നു അവതരിപ്പിച്ചത്. ചിത്രത്തില്‍ അജിത്തിനൊപ്പം മലയാളത്തിന്റെ പ്രിയപെട്ട നായിക നസ്രിയ നസീം എത്തുന്നു എന്ന തരത്തില്‍ ഇതിനുമുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് താരം ഔദ്യോഗികമായി വെളിപെടുത്തിയിരുന്നില്ല. എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രം പ്രമുഖ നിര്‍മ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭാര്‍ത്താവുമായ ബോണി കപൂറാണ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











