»   » വീരം കഴിഞ്ഞാല്‍ അജിത്തിന് ശസത്രക്രിയ

വീരം കഴിഞ്ഞാല്‍ അജിത്തിന് ശസത്രക്രിയ

Posted By:
Subscribe to Filmibeat Malayalam
പുതിയ ചിത്രമായ വീരത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ നടന്‍ അജിത്ത് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റിപ്പോര്‍ട്ട്. ആരംഭമെന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 2012 നവംബറില്‍ അജിത്തിന് പരുക്കേറ്റിരുന്നു. മുംബൈയില്‍ വച്ച് സംഘട്ടന ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു അപകടം. ഒരു കാറിന് മുകളില്‍ നിന്നും മറ്റൊന് മുകളിലേയ്ക്ക് ചാടുന്നതിനിടെ അജിത്തിന്റെ വലതുകാലിനായിരുന്നു പരുക്കേറ്റത്.

ഓഗസ്റ്റ് 15ന് ജയ ടിവിയില്‍ ആരംഭത്തവുമായി ബന്ധപ്പെട്ട ഒരു പരിപാടിയ്ക്കിടെ നടന്‍ ആര്യയും സംവിധായകന്‍ വിഷ്ണുവര്‍ദ്ധനും പങ്കെടുത്തിരുന്നു. വിഷ്ണുവര്‍ദ്ധനാണ് ഷൂട്ടിങ്ങിനിടെ അജിത്തിന് പരുക്കേറ്റ കാര്യവും അടുത്തുതന്നെ ശസ്ത്രക്രിയ നടക്കുമെന്നകാര്യവും ചാനലിലൂടെ അറിയിച്ചത്.

സംഘട്ടനത്തിനിടെയാണ് പരുക്കേറ്റതെന്നും അത്ര ഗുരുതരമായ പരുക്കല്ലെങ്കിലും അജിത്തിന്റെ കാലിന് ശസത്രക്രിയ വേണമെന്നും വിഷ്ണുവര്‍ദ്ധന്‍ പറഞ്ഞു. പരുക്കേറ്റിട്ടും അജിത്ത് സംഘട്ടനരംഗങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

പിന്നീട് ഡോക്ടര്‍മാരാണ് കാല് പരിശോധിച്ചപ്പോള്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിയിച്ചത്. വീരത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2014ലെ പൊങ്കല്‍ റിലീസ് ആയിട്ടാണ് പടം തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.

English summary
Actor Ajith Kumar is likely to undergo surgery after he wraps up Veeram which is directed by Siruthai Siva
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam