»   » അജിത്തിന്റെ വിനായകം ബ്രദേഴ്‌സ് വല്യേട്ടന്‍?

അജിത്തിന്റെ വിനായകം ബ്രദേഴ്‌സ് വല്യേട്ടന്‍?

Posted By:
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ തല അജിത്തിന്റെ പുതിയ ചിത്രമായ വിനായകം ബ്രദേഴ്‌സ് മമ്മൂട്ടി നായകനായ വല്ല്യേട്ടന്‍ എന്ന ചിത്രത്തിന്റെ റീമേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍.

സിരുത്തൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ശിവ ഒരുക്കുന്ന ഈ ചിത്രത്തില്‍ നാല് സഹോദരങ്ങളുടെ ജ്യേഷ്ഠനായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത വല്യേട്ടനില്‍ മമ്മൂട്ടി കൈകാര്യം ചെയ്ത അതേ റോളാണ് അജിത്ത് തമിഴില്‍ ചെയ്യുന്നതെന്നാണ് സൂചനകള്‍. അജിത്തിന്റെ കരിയറിലെ അമ്പത്തിനാലാമത്തെ ചിത്രമാണ് വിനായകം ബ്രദേശ്. വിജയവാഹിനി സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തമന്നയാണ് നായികയാവുന്നത്.

യൂറോപ്പില്‍ വച്ചാണ് ചിത്രത്തിലെ ഗാനചിത്രീകരണമെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ മലയാളത്തിലെ വല്യേട്ടനില്‍ നിന്നും അല്‍പസ്വല്‍പം വ്യത്യാസങ്ങള്‍ തമിഴകത്തെ വല്യേട്ടനില്‍ പ്രതീക്ഷിയ്ക്കാം.

ബാല, സന്താനം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മലയാള ചിത്രങ്ങള്‍ തമിഴിലേയ്ക്കും തിരിച്ചും റീമേക്ക് ചെയ്യുന്നത് പതിവായി നടക്കാറുള്ളതാണ്. മലയാളത്തില്‍ അധികം വിജയം നേടാത്ത ചില ചിത്രങ്ങള്‍ തമിഴിലേയ്ക്ക് റീമേക്ക് ചെയ്തപ്പോള്‍ വലിയ വിജയങ്ങളായിട്ടുമുണ്ട്.

മലയാളത്തില്‍ വല്യേട്ടന്‍ ഒരു സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. അതുതന്നെയാണ് വിനായകം ബ്രദേഴ്‌സ് ആകുന്നതെങ്കില്‍ തലയുടെ ചിത്രം തമിഴകത്ത് സൂപ്പര്‍ഹിറ്റാകാതിരിക്കാന്‍ തരമില്ല.

English summary
Reports says that Ajith's 54th film directed by Siva, is Vinayakam Brothers is a remake of Mayalam film Valyettan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X