»   » 2014 പൊങ്കലിന് പൊടിപാറും

2014 പൊങ്കലിന് പൊടിപാറും

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഓണക്കാലം പോലെയാണ് തമിഴകത്ത് പൊങ്കല്‍ കാലം, പ്രത്യേകിച്ചും സിനിമയുടെ കാര്യത്തില്‍. തമിഴകത്ത് വലിയ താരപോരാട്ടങ്ങള്‍ നടക്കുന്നത് വമ്പന്‍ റിലീസുകള്‍ നടക്കുന്നതുമെല്ലാം മിക്കവാറും പൊങ്കലിനോടനുബന്ധിച്ചാണ്. 2014ലെ പൊങ്കല്‍ കാലവും സൂപ്പറുകളുടെ സാന്നിധ്യത്താല്‍ സംഭവബഹുലമാകുമെന്നാണ് സൂചന. 2014 പൊങ്കലിന് തല അജിത്തും ഇളയദളവതി വിജയുമാകും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുകയെന്നാണ് കേള്‍ക്കുന്നത്.

തലയുടെ അമ്പത്തിനാലാമത് ചിത്രമായ വിനായകം ബ്രദേഴ്‌സിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിരുതൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശിവയാണ് വിനായകം ബ്രദേര്‍സ് ഒരുക്കുന്നത്. തമന്ന നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അറുപത് ശതമാനത്തോളം പൂര്‍ത്തിയായെന്നാണ് അറിയുന്നത്. ചിത്രത്തിലെ രണ്ട് പാട്ടുകള്‍ സ്വിറ്റ്‌സര്‍ലാന്റില്‍ വച്ചാണ് ചിത്രീകരിക്കാന്‍ പോകുന്നതെന്നാണ് കേള്‍ക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും ഷൂട്ടിങ് സംഘം ഉടന്‍ യാത്രതിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Ajith and Vijay

സന്താനം, രമേഷ് കന്ന, വിദ്ദാര്‍ത്ഥ്, മനിഷ്, സുഹൈല്‍, ഇളവരശ്, അഭിനയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളെന്നാണ് അറിയുന്നത്. മലയാളത്തിലിറങ്ങിയ മമ്മൂട്ടി നായകനായെത്തിയ വല്യേട്ടന്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് വിനായകം ബ്രദേഴ്‌സ് എന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിജയും മോഹന്‍ലാലും ഒന്നിയ്ക്കുന്ന വമ്പന്‍ ബജറ്റ് ചിത്രം ജില്ലയായിരിക്കും വിജയുടെ പൊങ്കല്‍ച്ചിത്രമെന്നാണ് സൂചന. വിജയുടെ നായികയായി കാജല്‍ അഗര്‍വാളും ലാലിനൊപ്പം മുന്‍കാല നായിക പൂര്‍ണമ ഭാഗ്യരാജുമാണ് അഭിനയിക്കുന്നത്. രണ്ട് ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിയ്ക്കുന്നുവെന്നതുതന്നെയാണ് ജില്ലയുടെ ഏറ്റവും പ്രധാന പ്രത്യേകത. ആര്‍ ടി നേശന്‍ ഒരുക്കുന്ന ചിത്രം ഒരു തട്ടുപൊളിപ്പന്‍ എന്റര്‍ടെയിനറാകുമെന്നകാര്യത്തില്‍ സംശയിക്കാനില്ല. എന്തായാലും തലയും ഇളയ ദളപതിയും ചേര്‍ന്ന് പൊങ്കലിന് തമിഴ്‌നാടിനൊപ്പം കേരളവും ഇളക്കിമറിയ്ക്കുമെന്ന് കരുതാം.

English summary
Actors Ajith and Vijay are busy with their respective projects currently. Looking at the way in which the projects are progressing, it seems like they will end up battling for box-office honors during the 2014 Pongal festival in January.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam