»   »  അജിത്തിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ 'തല'

അജിത്തിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ 'തല'

Posted By:
Subscribe to Filmibeat Malayalam

താരങ്ങളെന്ന് പറയുമ്പോള്‍ അടിമുടി സൗന്ദര്യമാണ്. അവരെ പ്രായത്തിന്റെ ജരാനരകള്‍ ബാധിക്കില്ല, അല്ലെങ്കില്‍ ബാധിക്കരുത് എന്നാണ് വെപ്പ്. അതുകൊണ്ടുതന്നെയാണ് അറുപതുകളിലെത്തിയാലും താടിയും തലയും കറുപ്പിച്ച് അവര്‍ സുന്ദരന്മാരും സുന്ദരികളുമായി നമുക്ക് മുന്നില്‍ എത്തുന്നത്. നടന്മാരുടെ കാര്യത്തിലും നടിമാരുടെ കാര്യത്തിലും ഇതില്‍വലിയ വ്യത്യാസമൊന്നുമില്ല. യൗവ്വനത്തിലേതുപോലെതന്നെ അത് പിന്നിട്ടുകഴിഞ്ഞാലും ഒരുങ്ങിയൊരുങ്ങി അമ്പതിലും എന്തൊരു ലുക്ക് എന്ന് പറയിക്കാന്‍ ഇഷ്ടമില്ലാത്ത താരങ്ങള്‍ ആരുമുണ്ടാകില്ല. വളരെ അപൂര്‍വ്വമായി നഫീസ അലിയെപ്പോലുള്ള ചില താരങ്ങളുണ്ടാകും തലയിലെ നരയുമായി പൊതുവേദിയില്‍ വരാന്‍ ധൈര്യമുള്ളവര്‍.

ഇപ്പോള്‍ ഇത്തരം പതിവ് സൗന്ദര്യ സങ്കല്‍പ്പങ്ങളെല്ലാം പൊളിച്ചടുക്കുന്ന കാലമാണ്. ഓരോരുത്തര്‍ക്കും സ്വന്തമായൊരു സ്‌റ്റൈല്‍ അതാണ് പുതിയ ട്രെന്‍ഡ്. മലയാളത്തിലെ യുവനായകന്‍ ഫഹദ് ഫാസിലിനെ ഇക്കാര്യത്തില്‍ ഏവരും സമ്മതിച്ചുപോയിട്ടുണ്ട്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ വരെയുള്ളവര്‍ സ്വന്തം കഷണ്ടി കാണിയ്ക്കാന്‍ ഭയപ്പെടുന്നവരാണ്. പക്ഷേ മുപ്പതിലെത്തും മുമ്പേ കഷണ്ടികയറിയ തല അങ്ങനേതന്നെ കാണിച്ചാണ് ഫഹദ് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരിക്കുന്നത്.

ഇപ്പോഴിതാ ഇത്തമൊരു സ്വന്തം സ്‌റ്റൈലിന്റെ വക്താവായിരിക്കുകയാണ് തമിഴകത്തിന്റെ 'തല' അജിത്ത്. വെളുത്തമുടി ഇങ്ങനെ പൗരുഷത്തിന്റെ പ്രതീകമായി മാറുമോയെന്ന് അതിശയിപ്പിക്കുന്ന വിധത്തിലാണ് അജിത്തിന്റെ നരലുക്ക് ട്രെന്‍ഡാകുന്നത്. ഡൈ ചെയ്യാത്ത തലമുടിയുമായി അജിത്ത് പ്രത്യക്ഷപ്പെട്ട ആരംഭമെന്ന പുതിയ ചിത്രം കൂടി എത്തിയതോടെ ഈ സ്‌റ്റൈലിന് സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍ എന്നൊരു പേരും വീണുകഴിഞ്ഞു.

അജിത്തിന്റെ 'തല' സ്റ്റൈല്‍ ക്ലിക്ക്ഡ്

മങ്കാത്തെ എന്ന ചിത്രത്തിലാണ് അജിത്ത് ആദ്യം തന്നെ നരപുറത്തുകാണിച്ചുകൊണ്ട് എത്തിയത്. ആദ്യകാഴ്ചയില്‍ പലരും നെറ്റിചുളിച്ചു. ചിലര്‍ ഇത് മങ്കാത്തേയ്ക്കുവേണ്ടിയുള്ള പ്രത്യേക സ്റ്റൈലാണെന്ന് തെറ്റിദ്ധരിച്ചു. എന്തായാലും അധികം വൈകാതെ എല്ലാവരും അജിത്തിന്റെ തല സ്റ്റൈലിനെ അംഗീകരിച്ചു.

അജിത്തിന്റെ 'തല' സ്റ്റൈല്‍ ക്ലിക്ക്ഡ്

മങ്കാത്തെ എന്ന ആദ്യ ചിത്രത്തില്‍ അജിത്തിന്റെ നരച്ചമുടി കറുപ്പിക്കേണ്ടെന്ന ധീരമായ തീരുമാനം എടുത്തത് സംവിധായകന്‍ വെങ്കട് പ്രഭുവാണ്. അജിത്തിന്റെ നല്ല സുഹൃത്തുകൂടിയായ വെങ്കടിന്റെ ധീരതയാണ് ഇപ്പോഴത്തെ ഈ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് തരംഗമാക്കിമാറ്റിയതെന്ന് പറഞ്ഞാല്‍ അതില്‍ തര്‍ക്കമുണ്ടാകില്ല.

അജിത്തിന്റെ 'തല' സ്റ്റൈല്‍ ക്ലിക്ക്ഡ്

തല നരച്ച് തുടങ്ങിയതില്‍ തനിയ്ക്ക് വിഷമമില്ലെന്നും തലയില്‍ മുടിയുണ്ടല്ലോയെന്ന് സമാധാനിയ്ക്കുകയാണ് താന്‍ ചെയ്യുന്നതെന്നും മുടി കൊഴിയാതിരുന്നാല്‍ നല്ലതാണെന്നുമാണ് അജിത്ത് പറയുന്നത്.

അജിത്തിന്റെ 'തല' സ്റ്റൈല്‍ ക്ലിക്ക്ഡ്

തമിഴ് താരങ്ങളില്‍ ചോക്ലേറ്റ് സുന്ദരനാണ് അജിത്ത്. ആ അജിത്താണ് നരച്ചമുടിയുമായി പുതിയ സൗന്ദര്യസങ്കല്‍ത്തിന് വിത്തുപാകിക്കൊണ്ട് എത്തിയിരിക്കുന്നത്. എല്ലാ താരങ്ങളും മുടി കറുപ്പിക്കാന്‍ പണം ചെലവാക്കുമ്പോള്‍ അജിത്തിനും അജിത്ത് ചിത്രത്തിന്റെ നിര്‍മ്മാതാവിനും ആ പണം ലാഭം.

അജിത്തിന്റെ 'തല' സ്റ്റൈല്‍ ക്ലിക്ക്ഡ്

ആരംഭത്തിലാണ് അജിത്തിന്റെ നരച്ച തലമുടി ഏറ്റവും സുന്ദരമായിരിക്കിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ അജിത്തിന്റെ പഴയകാലം കാണിയ്ക്കുന്ന ഫഌഷ് ബാക്കിലും തലയെത്തുന്നത് നരച്ച മുടിയുമായിത്തന്നെയാണ്.

അജിത്തിന്റെ 'തല' സ്റ്റൈല്‍ ക്ലിക്ക്ഡ്

ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്ന ചോദ്യം ഇനിയൊരിക്കലും കറുത്ത മുടിയുമായി തലയെ കാണാന്‍ കഴിയില്ലേയെന്നാണ്. ആരാധകരില്‍ ചിലര്‍ക്കെങ്കിലും അജിത്ത് നരയുമായി വരുന്നതില്‍ പരിഭവമുണ്ട്. ഒന്ന് കറുപ്പിച്ചാല്‍ തലയ്ക്ക് എന്തുമാത്രം യങ് ലുക്ക് കിട്ടുമെന്നാണ് പലരും വ്യസനത്തോടെ പറയുന്നത്.

അജിത്തിന്റെ 'തല' സ്റ്റൈല്‍ ക്ലിക്ക്ഡ്

നരച്ച താടിയുമായി ജനത്തിന് മുന്നില്‍ വന്ന് ആദ്യം ട്രെന്‍ഡ് ഉണ്ടാക്കിയത് സാക്ഷാല്‍ ബിഗ് ബി ആയിരുന്നു. ബിഗ് ബിയുടെ നരച്ച താടിയ്ക്കും മുടിയ്ക്കും ഒരു പ്രത്യേക സൗന്ദര്യം തന്നെയുണ്ടെന്ന് ആരം സമ്മതിച്ചുപോകും.

അജിത്തിന്റെ 'തല' സ്റ്റൈല്‍ ക്ലിക്ക്ഡ്

തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് നരയെ ഭയപ്പെടാത്ത താരമാണ്. സിനിമകളില്‍ കഥാപാത്രങ്ങള്‍ക്കുവേണ്ടി മുടി കറുപ്പിക്കാറുണ്ടെങ്കിലും ജീവിതത്തില്‍ അദ്ദേഹത്തിന് ഡൈഅടി പതിവില്ല. പൊതുവേദികളിലെല്ലാം അല്‍പം കഷണ്ടിയും നരച്ചമുടിയുമുള്ള തലകാണിച്ചുതന്നെയാണ് അദ്ദേഹമെത്താറുള്ളത്.

അജിത്തിന്റെ 'തല' സ്റ്റൈല്‍ ക്ലിക്ക്ഡ്

സ്വന്തം രൂപം അതേപോലെ വെളിയില്‍ കാണിയ്ക്കാന്‍ മടിയ്ക്കാത്ത മറ്റൊരു തമിഴ് താരമാണ് സത്യരാജ്. ഇപ്പോള്‍ പ്രായമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ നരച്ചമുടിയുമായിത്തന്നെയാണ് അദ്ദേഹം അഭിനയിക്കുന്നത്. വളരെ മുമ്പേതന്നെ കഷണ്ടികയറിയ തല വെളിയില്‍ക്കാണിയ്ക്കാനുള്ള ധൈര്യവും അദ്ദേഹം കാണിച്ചിട്ടുണ്ട്.

English summary
Actor Ajith is stick on his salt and pepper look of Mankatha for Aarambam too, and this is now a new trend amoung guys

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam