»   » ഉലകനായകന്റെ മകള്‍ മതം മാറി, ട്വിറ്ററിലൂടെ കാര്യം ചോദിച്ചപ്പോള്‍ താരപുത്രി പിതാവിന് നല്‍കിയ മറുപടി!!

ഉലകനായകന്റെ മകള്‍ മതം മാറി, ട്വിറ്ററിലൂടെ കാര്യം ചോദിച്ചപ്പോള്‍ താരപുത്രി പിതാവിന് നല്‍കിയ മറുപടി!!

Posted By: Rohini
Subscribe to Filmibeat Malayalam

വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അനുവാദം ഉലയകനായകന്‍ കമല്‍ ഹസന്‍ തന്റെ രണ്ട് പുത്രിമാര്‍ക്കും നല്‍കിയിട്ടുണ്ട്. ജീവിതം ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ളത് പോലെ ജീവിയ്ക്കാം എന്നാണ് കമലിന്റെ കാഴ്ചപ്പാട്.

കമല്‍ ഹാസന്‍ വായ തുറന്നാല്‍ വിവാദമാണ്!പുതിയ പ്രശ്‌നം ഉലകനായകന് തന്നെ തിരിച്ചടിയാകും കാരണം ഇതാണ്!!!

കമല്‍ ഹസന്റെ കാഴ്ചപ്പാട് പിന്തുടരുന്ന മക്കളാണ് ശ്രുതി ഹസനും അക്ഷര ഹസനും. അതുകൊണ്ട് തന്നെ അക്ഷര താന്‍ മതം മാറാന്‍ പോകുന്ന കാര്യമോ, മാറിയതോ അച്ഛനെ അറിയിച്ചിരുന്നില്ല. ഇക്കാര്യം ട്വിറ്ററിലൂടെ മകളോട് ചോദിച്ച കമലിന് താരപുത്രി നല്‍കിയ മറുപടി എന്താണെന്നറിയാമോ..?

മോളെ മതം മാറിയോ..

മകളേ നീ മതം മാറിയോ.. മതത്തില്‍ നിന്ന് വ്യസ്തമായി സ്‌നേഹം നിരുപാദികമാണ്.. സ്‌നേഹത്തോടെ ബാപ്പു എന്ന് പറഞ്ഞുകൊണ്ടാണ് ഉലകനായകന്‍ കമല്‍ ഹസന്‍ ട്വിറ്ററിലെത്തിയത്.

അക്ഷരയുടെ മറുപടി

ഇല്ല ബാപ്പൂജി.. ഇപ്പോഴും ഞാന്‍ നിരീശ്വരവാദിയാണ്. ബുദ്ധിസത്തോട് യോജിക്കുന്നു എന്നും ബുദ്ധിസം ഒരു ജീവിത രീതിയാണെന്നും അക്ഷര വിശദീകരിയ്ക്കുന്നു

ഇതാണത്

ഇതാണ് അച്ഛന്റെയും മകളുടെയും ട്വിറ്റര്‍ സംവാദം. മക്കള്‍ക്ക് എത്രത്തോളം സ്വാതന്ത്രം നല്‍കിയാണ് കമല്‍ വളര്‍ത്തിയത് എന്ന് ഈ ട്വീറ്റുകളിലൂടെ തന്നെ വ്യക്തമാകുന്നു.

അക്ഷര സിനിമയില്‍

അമിതാഭ് ബച്ചനും ധനുഷിനുമൊപ്പം ഷമിതാഭ് എന്ന ചിത്രത്തിലൂടെയാണ് അക്ഷര ഹസന്റെ അഭിനയാരങ്ങേറ്റം. പിന്നീട് ലാലി കി ശാതി മേന്‍ ലാദോ ദീവാനേ എന്ന ചിത്രത്തിലും വേഷമിട്ടു.

അജിത്തിനൊപ്പം

ഇപ്പോള്‍ അജിത്തിനൊപ്പം അഭിനയിച്ച വിവേഗം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് അക്ഷര. അക്ഷര ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകത വിവേഗത്തിനുണ്ട്. കാജള്‍ അഗര്‍വാള്‍ നായികയായെത്തുന്ന ചിത്രത്തില്‍ വളരെ പ്രധാനമായ കഥാപാത്രമാണ് അക്ഷരയ്ക്കും.

English summary
Akshara Haasan, the second daughter of Kamal Haasan would soon be foraying into Kollywood with Ajith’s Vivegam. She is right now busy with the promotions of the film and in a recent interview had mentioned that she has converted to Buddhism and stated that she was drawn to the teachings of Buddha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam