»   » മുടിവെട്ടാന്‍ പോലും തയ്യാകാത്ത നായികമാര്‍, എനിക്ക് മൊട്ടയടിച്ച് അഭിനയിക്കണം എന്ന് താരപുത്രി !!

മുടിവെട്ടാന്‍ പോലും തയ്യാകാത്ത നായികമാര്‍, എനിക്ക് മൊട്ടയടിച്ച് അഭിനയിക്കണം എന്ന് താരപുത്രി !!

Posted By: Rohini
Subscribe to Filmibeat Malayalam

നായികമാരോട് മുടി വെട്ടി അഭിനയിക്കുമോ എന്ന് ചോദിച്ചാല്‍, എത്ര പ്രതിഫലം തന്നാലും വേണ്ട എന്ന് പറഞ്ഞ് സിനിമ തന്നെ ഉപേക്ഷിച്ചു പോകും. നീന എന്ന തന്റെ ചിത്രത്തിലെ നായികയ്ക്ക് വേണ്ടി ഇക്കാരണത്താല്‍ ലാല്‍ ജോസിന് ഒരുപാട് അലയേണ്ടി വന്നിരുന്നു.

മകള്‍ അക്ഷരയുടെ പ്രണയ തകര്‍ച്ചയില്‍ അസ്വസ്ഥനായി കമല്‍ ഹസന്‍

മുടിയൊന്ന് വെട്ടാന്‍ ഭയക്കുന്ന നായികമാര്‍ക്കിടയില്‍ ഇതാ മുടി വെട്ടുകയല്ല, മൊട്ടയടിയ്ക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറഞ്ഞെത്തിയിരിയ്ക്കുന്നു ഒരു താരപുത്രി. ഉലകനായകന്‍ കമല്‍ ഹസന്റെ രണ്ടാമത്തെ മകള്‍ അക്ഷര ഹസനെ കുറിച്ചാണ് പറയുന്നത്.

മൊട്ടിയടിച്ച് അഭിനയിക്കാന്‍ ആഗ്രഹം

ഒരു സിനിമയിലെങ്കിലും തല മുഴുവന്‍ മൊട്ടയടിച്ച് അഭിനയിക്കണം എന്നാണത്രെ അക്ഷരയുടെ ആഗ്രഹം. അങ്ങനെ ഒരു കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും പറയേണ്ട താമസം അത് ചെയ്തിരിയ്ക്കും എന്ന് അക്ഷര പറയുന്നു.

കുട്ടിക്കാലത്തെ അനുഭവം

ചെറുപ്പത്തില്‍ അച്ഛന്‍ കമല്‍ ഹസനോട്, 'അപ്പാ തല മൊട്ടയടിച്ചാല്‍ എങ്ങനെയുണ്ടാവും' എന്ന് അക്ഷര ചോദിച്ചത്രെ. ഇപ്പോ കാണിച്ചു തരാം എന്ന് പറഞ്ഞ് ബാത്രൂമില്‍ കൂട്ടിക്കൊണ്ടുപോയി കമല്‍ തന്നെ തല മൊട്ടയടിച്ചുകൊടുത്ത അനുഭവത്തെ കുറിച്ചും അക്ഷര പറഞ്ഞു.

കമലിന്റെ അല്ലേ മകള്‍

മൊട്ടയടിച്ച് അഭിനയിക്കണം എന്ന അക്ഷരയുടെ ആഗ്രഹം കേട്ട തമിഴ് സിനിമാ പ്രേമികള്‍ക്കൊന്നും വലിയ അത്ഭുതം തോന്നുന്നില്ല. കമല്‍ ഹസന്റെ അല്ലേ മകള്‍.. കഥാപാത്രത്തിന് വേണ്ടി എന്ത് സാഹസത്തിനും തയ്യാറാകുന്ന കമലിന്റെ മകള്‍ ഇങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് പ്രേക്ഷക പ്രതികരണം.

അക്ഷര സിനിമയില്‍

അമിതാബ് ബച്ചനും ധനുഷും കേന്ദ്ര കഥാപാത്രമായി എത്തിയ ഷമിതാഭ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അക്ഷര സിനിമാ ലോകത്ത് എത്തിയത്. ഇപ്പോള്‍ വിവേകം എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നു. ലാലി കി ശാദി മെയിന്‍ ലാദൂ ദീവാന എന്ന ഹിന്ദി ചിത്രത്തിലും അക്ഷര കരാറൊപ്പുവച്ചിട്ടുണ്ട്.

English summary
Actress Akshara Haasan is eagerly waiting to go bald for a movie. She is yet to get an opportunity to go bald.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam