»   » അച്ഛന്റെ പാര്‍ട്നര്‍ ഒരു പോരാളിയായിരുന്നെന്ന് താരപുത്രി! അക്ഷര ഹാസന്‍ എന്തിനുള്ള പുറപ്പാടാണിത്??

അച്ഛന്റെ പാര്‍ട്നര്‍ ഒരു പോരാളിയായിരുന്നെന്ന് താരപുത്രി! അക്ഷര ഹാസന്‍ എന്തിനുള്ള പുറപ്പാടാണിത്??

Posted By: Teresa John
Subscribe to Filmibeat Malayalam

കമല്‍ ഹാസനും ഗൗതമിയും തമ്മിലുള്ള ബന്ധം വേര്‍പിരിഞ്ഞത് വലിയൊരു വാര്‍ത്തയായിരുന്നു. 2005 മുതലാണ് ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയിരുന്നത്. എന്നാല്‍ 2016 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ അച്ഛന്റെ പാര്‍ട്ടനറിനെ കുറിച്ച് അഭിപ്രായവുമായി കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗൗതമി ബുദ്ധിമതിയായ സ്ത്രീയാണെന്നാണ് അക്ഷര പറയുന്നത്.

എല്ലാം തേപ്പായിരുന്നോ? വിവാഹം കഴിക്കാതെ അച്ഛനാവാണമെന്ന് സല്‍മാന്‍ ഖാന്‍! അതിന് ഒരു സുന്ദരിയെ വേണം..

akshara-haasan

നന്നായി വായിക്കുന്ന വ്യക്തിയാണ് ഗൗതമി. കാന്‍സറിനോട് പൊരുതി ജീവിച്ച അവരെ ഒരു പോരാളിയായിട്ടാണ് താന്‍ കാണുന്നതെന്നും അന്ന് അവരുടെ മകള്‍ സുബ്ബലക്ഷ്മിയ്ക്ക് മൂന്ന് വയസ് മാത്രം പ്രായമുണ്ടായിരുന്നുള്ളു. എങ്കിലും മകളെ ചേര്‍ത്ത് പിടിച്ച് അവര്‍ ജീവിതത്തോട് പൊരുതുകയായിരുന്നെന്നാണ് അക്ഷര പറയുന്നത്. താനും ഗൗതമിയും തമ്മില്‍ നല്ല ബന്ധമായിരുന്നെന്നും അക്ഷര പറയുന്നു.

വിവാഹത്തിനുള്ള മുന്നൊരുക്കമാണോ ഇത്? സാമന്തയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കൊണ്ട് ഇന്‍സ്റ്റാഗ്രാം നിറഞ്ഞു!!

അക്ഷരയും ഇപ്പോള്‍ സിനിമ നടിയാണ്. രണ്ട് ഹിന്ദി സിനിമകളില്‍ അഭിനയിച്ച നടി ഇപ്പോള്‍ അജിത്തിന്റെ വിവേകത്തിലായിരുന്നു തമിഴില്‍ അഭിനയിച്ചത്. എന്നാല്‍ തെലുങ്കിലും തമിഴിലുമായി നിര്‍മ്മിച്ച സാബാഷ് നായിഡു എന്ന സിനിമയില്‍ അക്ഷര സഹസംവിധായികയായും വര്‍ക്ക് ചെയ്തിരുന്നു.

English summary
Akshara Haasan saying about Gauthami!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam