»   » അക്ഷയ്കുമാര്‍ രജനികാന്തിനെ ചവിട്ടി താഴെയിടുമോ?

അക്ഷയ്കുമാര്‍ രജനികാന്തിനെ ചവിട്ടി താഴെയിടുമോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറും തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കൊമ്പു കോര്‍ക്കുന്നു. യന്തിരന്‍ 2.0 എന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. രജനികാന്തിന്റെ വില്ലനായിട്ടാണ് അക്ഷയ്കുമാര്‍ ചിത്രത്തില്‍ എത്തുന്നത്. ആദ്യമായി തമിഴ് ചിത്രത്തില്‍ എത്തുന്ന അക്ഷയ്കുമാര്‍ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ രജനിയുമായി അങ്കത്തിന് ഇറങ്ങുമ്പോള്‍ തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

രജനിയെയും അക്ഷയ്കുമാറിനെയും വെച്ച് പടം പിടിക്കുന്നത് ശങ്കര്‍ കൂടിയാകുമ്പോള്‍ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന് ഉറപ്പിക്കാം. രജനിയുടെ വില്ലനായി പലരെയും ശങ്കര്‍ പരിഗണിച്ചിരുന്നു. ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അര്‍നോള്‍ഡിനെയായിരുന്നു അവസാനം പരിഗണിച്ചത്. എന്നാല്‍, പല കാരണങ്ങള്‍ കൊണ്ട് താരം ഇതില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീടാണ് അക്ഷയ്കുമാറിനെ ഇറക്കിയത്. ചിത്രത്തിന്റെ ഷൂട്ടിങിനായി അക്ഷയ്കുമാര്‍ ചെന്നൈയില്‍ എത്തി കഴിഞ്ഞു.

അക്ഷയ്കുമാര്‍ രജനികാന്തിനെ ചവിട്ടി താഴെയിടുമോ?

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറും തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കൊമ്പു കോര്‍ക്കുന്നു. യന്തിരന്‍ 2.0 എന്ന പുതിയ ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനായി എത്തുന്ന അക്ഷയ്കുമാര്‍ ചിത്രത്തിന്റെ ഷൂട്ടിങിനായി ചെന്നൈയിലെത്തി.

അക്ഷയ്കുമാര്‍ രജനികാന്തിനെ ചവിട്ടി താഴെയിടുമോ?

ബോളിവുഡിലെയും തമിഴിലെയും സൂപ്പര്‍ സ്റ്റാറുകള്‍ തമ്മില്‍ അങ്കത്തിനിറങ്ങുമ്പോള്‍ ആര് വിജയിക്കും? അക്ഷയ്കുമാര്‍ രജനികാന്തിനെ ചവിട്ടി താഴെയിടുമോ? അക്ഷയ് കുമാറുമായുള്ള സംഘട്ടന രംഗങ്ങളാണ് ഇപ്പോള്‍ ചെന്നൈയില്‍ ചിത്രീകരിക്കുന്നത്.

അക്ഷയ്കുമാര്‍ രജനികാന്തിനെ ചവിട്ടി താഴെയിടുമോ?

ഐ,മദ്രാസ് പട്ടണം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത എമി ജാക്‌സണാണ് രജനികാന്തിന്റെ നായികയായി എത്തുന്നത്. ഇരുവരുടെയും ഒന്നിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞു.

അക്ഷയ്കുമാര്‍ രജനികാന്തിനെ ചവിട്ടി താഴെയിടുമോ?

അക്ഷയ്കുമാറിന്റെ ആദ്യത്തെ തമിഴ് ചിത്രമാണ് റോബോട്ട് 2.0. എ ആര്‍ റഹ്മാന്റെ സംഗീതവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. 400 കോടി മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2017ല്‍ ചിത്രം തിയറ്ററിലെത്തും.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
actor Akshay Kumar flies to Chennai for Robot 2.0, will shoot an action sequence with Rajinikanth!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam