twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒറ്റമുറിയിൽ താമസിക്കേണ്ടി വന്നാലും ഓക്കെയെന്ന് സരിത പറഞ്ഞു, ആ നിർണ്ണായക തീരുമാനത്തെ കുറിച്ച് മാധവൻ

    |

    കോളിവുഡ് പ്രേക്ഷകരുടെ മാത്രമല്ല മലയാളി ജനങ്ങളുടേയും ഹൃദയം കീഴടക്കിയ താരമാണ് മാധവൻ. പ്രേക്ഷകരെ പ്രണയിക്കാൻ പഠിപ്പിച്ച താരം, വളരെ ചെറിയ സമയത്തിനുള്ളിൽ തെന്നിന്ത്യൻ സിനിമയുടെ പ്രണയനായകനായി മാറുകയായിരുന്നു. കണ്ണിൽ പ്രണയം നിറച്ച് പ്രേക്ഷകരുടെ മുന്നിൽ എത്തിയ മാധവനെ പിന്നീട് ഇന്ത്യൻ സിനിമ ലോകം ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. തലമുറ വ്യത്യാസമില്ലാതെ ഇന്നും പ്രേക്ഷരുടെ ഇടയിൽ ചർച്ചയാകുന്ന ചിത്രമാണ് മണിരത്നത്തിന്റെ അലൈപായുതെ. 20 വർഷത്തിന്റെ പഴമ ആ ചിത്രത്തിനുണ്ടെങ്കിലും ഇന്നും പ്രേക്ഷകർക്ക് പുതിയ അനുഭവമാണ് .

    കേവലം പ്രണയ നായകനായി ഒതുങ്ങി നിൽക്കാൻ മാധവൻ തയ്യാറായിരുന്നില്ല. ചോക്ലേറ്റ് പയ്യൻ ഇമേജിൽ നിന്ന് തികഞ്ഞ ഒരു അഭിനേതാവായി മാറുകയായിരുന്നു താരം. ശക്തമായ നിരവധി കഥാപാത്രങ്ങളിൽ മാധവൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴിൽ മാത്രമല്ല ബോളിവുഡിലും തന്റെ സ്ഥാനം നടൻ ഉറപ്പിച്ചിരുന്നു. ഇപ്പേഴിത സംവിധായകന്റെ റോളിലും മാഡി എത്തുകയാണ്. നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രിയാണ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. കരിയറിൽ വിജയങ്ങൾ വാരിക്കൂട്ടിയെങ്കിലും സിനിമയിൽ നടന് ഒരു ആഞ്ജതവാസമുണ്ടായിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    സിനിമ ഇല്ലാത്ത ലോകം

    ജോഡി ബ്രേക്കേഴ്സ് എന്ന ബോളിവുഡ് ചിത്രം വലിയ പരാജയമായിരുന്നു. അതിനു മുൻപ് ചെയ്തതും നന്നായില്ല. അതോടെ സിനിമ ബോറടിച്ചു. 2012 ൽ ‘വേട്ട'യുടെ ചിത്രീകരണ സമയത്ത് കാൽമുട്ടിന് പരുക്കേറ്റിരുന്നു. വേദന കലശലായതോടെ വിശ്രമം മാത്രമായി പോംവഴി. അതാണ് പറ്റിയ സമയം എന്നു തോന്നി. സരിതയോട് കാര്യം പറഞ്ഞപ്പോൾ, ‘നിന്റെ മനസ്സ് പറയുന്നത് ചെയ്യൂ...' എന്നായിരുന്നു മറുപടി. ‘സിനിമ ഇല്ലാതെ പഴയ ആ ഒറ്റമുറി അപ്പാർട്മെന്റിൽ താമസിക്കേണ്ടി വന്നാലും ഓകെ...' എന്ന് അവൾ പറഞ്ഞതോടെ തീരുമാനം എളുപ്പമായി. അങ്ങനെ ചിക്കാഗോയിലേക്ക് താമസം മാറ്റി.

    ഉണ്ടായ മാറ്റം

    പുതിയ തലമുറയിലെ സിനിമാ പ്രേക്ഷകരെ പഠിക്കാനാണ് ആ സമയം വിനിയോഗിച്ചത്. വർക്ക് ഔട്ടിനും പ്രാധാന്യം കൊടുത്തു. ശരീരം മാത്രമല്ല മനസ്സുകൊണ്ടും കുറേ മാറ്റം സംഭവിച്ചു. ഒരു സമയം ഒരു സിനിമ എന്ന തീരുമാനവും അന്നെടുത്തു. ഇടയ്ക്ക് ഹോളിവുഡ് അനിമേഷൻ സിനിമയിൽ ശബ്ദ സാന്നിധ്യമായി. മടങ്ങിവരവിൽ ചെയ്ത ‘തനു വെഡ്സ് മനു റിട്ടേൺസ്' വിജയമായി. പിന്നാലെ ഞാൻ തന്നെ നിർമിച്ച ‘ഇരുദി സുട്രു' കരിയറിലെ മികച്ച പ്രോജക്ടുമായി. മുൻപാണെങ്കിൽ ചിലപ്പോൾ അത്രയ്ക്ക് നായികാ കേന്ദ്രീകൃത കഥയിൽ അഭിനയിക്കില്ലായിരുന്നു. ‘ഇരുദി സുട്രു'വിന്റെ ഹിന്ദിയിലെ തിരക്കഥാ രചനയിലും പങ്കാളിയായി. പിന്നീട് ‘വിക്രം വേദ' കൂടി ഹിറ്റായപ്പോൾ ബോണസായി-മാധവൻ വനിതയോട് പറഞ്ഞു.

     മണിരത്നം  നൽകിയ   സൗഭാഗ്യം

    ബോളിവുഡ് സീരിയലുകളിലും പരസ്യത്തിലും സജീവമായിരുന്ന മാധവൻ 2000 ൽ പുറത്തിറങ്ങിയ അലൈപായുതെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രം തന്നെ മാധവന്റെ കരിയർ മാറ്റി മറിക്കുകയായിരുന്നു. മണിരത്നം സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മാധവന്റെ ആദ്യ നായികയായി എത്തിയത് നടി ശാലിനിയായിരുന്നു. മണിരത്നം സിനിമയിൽ സജീവമായിരുന്നു മാധവൻ. . കണ്ണത്തിൽ മുത്തമിട്ടാൽ ,ആയുത എഴുത്ത് തുടങ്ങിയ ചിത്രങ്ങളിലും മാധവൻ പ്രധാന വേഷത്തിലെത്തിയിരുന്നു. താരത്തിന്റെ ബോളിവുഡ് എൻട്രിക്ക് കാരണവും മണിരത്നം ചിത്രങ്ങളായിരുന്നു.

    Recommended Video

    നമ്പി നാരായണന്റെ ജീവിതകഥയുമായി മാധവന്‍! | Filmibeat Malayalam
      കാത്തിരിക്കുന്ന ചിത്രം

    പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാധവൻ ചിത്രമാണ് റോക്കട്രി-ദ് നമ്പി എഫക്ട്. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഈ ചിത്രത്തിൽ നിന്ന് ആനന്ദ് പിന്മാറുകയായിരുന്നു. നടന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിൽ നമ്പി നാരായണനായി എത്തുന്നത് മാധവൻ തന്നെയാണ്. ചിത്രത്തിലെ ലുക്ക് വലിയ ചർച്ചയായിരുന്നു.
    തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.

    Read more about: madhavan മാധവൻ
    English summary
    Alaipayuthey actor R madhavan Reveals Why He Took 3 years Movie Brake
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X