»   » അലക്‌സ് പാണ്ഡ്യന് കേരളത്തില്‍ 1.10 കോടി

അലക്‌സ് പാണ്ഡ്യന് കേരളത്തില്‍ 1.10 കോടി

Posted By:
Subscribe to Filmibeat Malayalam
Alex Pandian
തുപ്പാക്കിയ്ക്ക് പിന്നാലെ കേരളത്തില്‍ തരംഗം സൃഷ്ടിയ്ക്കാനായി മറ്റൊരു തമിഴ് ചിത്രം കൂടി കേരളത്തിലേക്ക്. കാര്‍ത്തി നായകനാവുന്ന അലക്‌സ് പാണ്ഡ്യനാണ് ഏറെ പ്രതീക്ഷകളെടെ റിലീസിനൊരുങ്ങുന്നത്.

1.10 കോടി മുടക്കി സായൂജ്യം ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിയ്ക്കുന്നത്. മലയാളിയ്ക്കിടയില്‍ കാര്‍ത്തിയുടെ പോപ്പുലാരിറ്റി കണക്കിലെടുത്താണ് വന്‍തുക കൊടുത്ത് ചിത്രത്തിന്റെ വിതരണവകാശം വാങ്ങിയതെന്ന് വിതരണക്കാരന്‍ പറയുന്നു.

മലയാളത്തില്‍ തന്നെ ഡബ് ചെയ്തിറക്കാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ കാര്‍ത്തിയ്ക്ക് മലയാളം വഴങ്ങാതെ വന്നതോടെ ഈ പദ്ധതി ഉപേക്ഷിച്ചു.

സുരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ കാര്‍ത്തിയുടെ നായികയായെത്തുന്നത് ഗ്ലാമര്‍ താരം അനുഷ്‌ക്കയാണ്. ചിരുതൈയിലും ശകുനിയിലും കാര്‍ത്തിയ്‌ക്കൊപ്പമെത്തിയ ഹാസ്യതാരം സന്താനവും അലക്‌സ് പാണ്ഡ്യനില്‍ പ്രധാനപ്പെട്ടൊരു റോളിലെത്തുന്നുണ്ട്.
മൂന്റ്ര് മുഖം എന്ന ചിത്രത്തില്‍ രജനി അവതരിപ്പിച്ച അലക്‌സ് പാണ്ഡ്യനെന്ന കഥാപാത്രം ത്‌ന്നെയാണ് ഈ ചിത്രത്തിലും നായകനായെത്തുന്നത്.

തമിഴകത്തെ ഏറ്റവും ആഘോഷങ്ങളിലൊന്നായ പൊങ്കലിന് തിയറ്ററുകളിലെത്തുന്ന അലക്‌സ് പാണ്ഡ്യന് ബോക്‌സ് ഓഫീസ് ഹിറ്റായി മാറുമെന്നാണ് പ്രവചനങ്ങള്‍.

English summary
The distribution rights for Karthi's next film, Alex Pandian, have been sold for a whooping Rs.1.10 crore in Kerala

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam