»   » മണി രത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കണം, ആലിയ ഭട്ട്

മണി രത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കണം, ആലിയ ഭട്ട്

Posted By:
Subscribe to Filmibeat Malayalam

മണി രത്‌നത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഒകെ കണ്‍മണിയുടെ ഹിന്ദി റീമേക്കിങില്‍ ആലിയ ഭട്ട് നായികയാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാലാണ് ചിത്രം ഉപേക്ഷിച്ചതെന്ന് ആലിയ ഭട്ട് പറയുന്നു. ആദിത്യ കപൂറും ശ്രദ്ധാ കപൂറിനെയുമാണ് ഇപ്പോള്‍ ചിത്രത്തില്‍ ദുല്‍ഖറിന്റെയും നിത്യ മേനോന്റെയും വേഷം അവതരിപ്പിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്.

എന്നാല്‍ ഇനി ഒരു അവസരം കിട്ടുവാണെങ്കില്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ആലിയ പറയുന്നു. അച്ഛന്‍ എപ്പോഴും പറയാറുണ്ട് റീജിയണല്‍ ഫിലിംസ് കൂടുതല്‍ കാണാന്‍ ശ്രമിക്കണമെന്ന്. അതുകൊണ്ട് തന്നെ ബംഗാളി ചിത്രങ്ങള്‍ കൂടുതല്‍ കാണാറുണ്ട്- ആലിയ ഭട്ട് പറയുന്നു.

alia-bhatt

2014ല്‍ അഭിഷക് വര്‍മ്മന്‍ സംവിധാനം ചെയ്ത ടു സ്റ്റേറ്റ്‌സ് എന്ന ചിത്രത്തില്‍ ഒരു തമിഴ് പെണ്‍കുട്ടിയുടെ വേഷം ആലിയ അവതരിപ്പിച്ചിരുന്നു. അര്‍ജുന്‍ കപൂറാണ് ചിത്രത്തില്‍ നായകനായി എത്തിയത്.

ഇപ്പോള്‍ ഷാകുണ്‍ ബട്ര സംവിധാനം ചെയ്യുന്ന കപൂര്‍ ആന്റ് സണ്‍സ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ആലിയ. സിദ്ദാര്‍ത്ഥ് മല്‍ഹോത്രയാണ് ചിത്രത്തില്‍ നായകന്‍.

English summary
Alia Bhatt wants to go down South to work with Mani Ratnam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X