»   » 'പേരി'നൊരു വഴക്ക് അതും രണ്ട് മുന്‍നിര താരങ്ങള്‍ തമ്മില്‍, ഞെട്ടിത്തരിച്ച് തമിഴകം !!

'പേരി'നൊരു വഴക്ക് അതും രണ്ട് മുന്‍നിര താരങ്ങള്‍ തമ്മില്‍, ഞെട്ടിത്തരിച്ച് തമിഴകം !!

By: Nihara
Subscribe to Filmibeat Malayalam

കബാലിക്ക് ശേഷം രജനീകാന്തും പാ രഞ്ജിത്തും ഒരുമിക്കുന്ന ചിത്രമായ കാലയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.ചിത്രത്തിന്‍രെ പോസ്റ്ററില്‍ രജനീകാന്ത് ഇരിക്കുന്ന ജീപ്പ് തനിക്ക് തരുമോ എന്ന് ചോദിച്ച് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര രംഗത്ത് വന്നിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം ചോദിച്ചത്. തന്റെ കമ്പനിയുടെ ജീപ്പാണെങ്കിലും അത് രജനീകാന്ത് ഉപയോഗിക്കുന്നതോടെ സിംഹാസനമായി മാറുകയായിരുന്നുവെന്നാണ് സംവിധായകന്‍ ട്വീറ്റ് ചെയ്തത്.ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിക്കുന്ന കെ രാജശേഖരനാണ് ചിത്രത്തിന്‍രെ പേര് താന്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്.1995 ല്‍ വിക്രമിനെ വെച്ച് ചിത്രം തുടങ്ങിയിരുന്നുവെന്നും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം പൂര്‍ത്തിയക്കാന്‍ കഴിയാതെ വരികയുമായിരുന്നു. പേരിന്റെ അവകാശം തനിക്കാണെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്.

Kala karikalan

ചോളരാജ വംശത്തിലെ രാജാവായിരുന്ന കരികാലന്റെ കഥയാണ് ചിത്രം പറയുന്നത്. വിക്രമിനെ നായകനാക്കി ആരംഭിച്ച ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രജനീ ചിത്രം കാല അധോലോക നായകന്റെ കഥയാണ്. മുംബൈ അധോലോകനായകനായ കാലയായാണ് രജനി എത്തുക.

English summary
Allegations against Kaala karikalan title.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam