»   » അല്ലു അര്‍ജുന്റെ ആദ്യ തമിഴ് ചിത്രം, പരുത്തിവീരന്‍ പോലെ!

അല്ലു അര്‍ജുന്റെ ആദ്യ തമിഴ് ചിത്രം, പരുത്തിവീരന്‍ പോലെ!

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ ആദ്യമായി തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു. ലിങ്കു സ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് അല്ലു അര്‍ജുന്‍ തമിഴില്‍ എത്തുന്നത്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേലാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷമാണ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ പ്രോജക്ട് ലോഞ്ചിങ് പരിപാടിയില്‍ അല്ലു അര്‍ജുന്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കാം.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍

10 വര്‍ഷമായി അല്ലു അര്‍ജുന്‍ സിനിമയില്‍ എത്തിയിട്ട്. 16 ഓളം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച അല്ലു ആദ്യമായി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.

സംവിധാനം

ലിങ്കു സ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് അല്ലു അര്‍ജുന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം.

നിര്‍മാണം

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ജ്ഞാനവേലാണ് ചിത്രം നിര്‍മിക്കുന്നത്.

അല്ലു അര്‍ജുന്‍ പറയുന്നു

20 വര്‍ഷത്തോളമായി തനിക്ക് ചെന്നൈയെ അറിയാം. പലപ്പോഴും ഞാനും ചെന്നൈ നഗരത്തിന്റെ ഭാഗമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്.

പരുത്തിവീരന്‍ പോലെ

സൂപ്പര്‍ഹിറ്റ് ചിത്രം പരുത്തിവീരന്റേതു പോലൊരു പ്രമേയമായിരിക്കും ചിത്രത്തിന്റേതെന്നും സംവിധായകന്‍ ലിങ്കു സ്വാമി ചടങ്ങില്‍ പറഞ്ഞു.

English summary
Allu Arjun announces his Tamil debut, film to begin next year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam