രാജേഷ് ചിത്രത്തില്‍ നടിയ്ക്കാന്‍ മോഹിച്ച് അല്ലു

തമിഴ് ചിത്രങ്ങളായ മങ്കാത്തയും ഒരു കല്‍ കണ്ണാടിയും തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണെന്ന് നടന്‍ പറയുന്നു. അതിനാല്‍ സംവിധായകന്‍ രാജേഷിന്റെ ചിത്രത്തിലൂടെ തമിഴകത്തേയ്ക്ക് ചുവടു വയ്ക്കാനാണ് താരത്തിന്റെ മോഹം. വളരെയധികം ഹ്യൂമര്‍ സെന്‍സുള്ള സംവിധായകനാണ് രാജേഷ് എന്നാണ് അല്ലുവിന്റെ അഭിപ്രായം.
തമിഴിലെ മിക്ക താരങ്ങളുമായും സൗഹൃദം സൂക്ഷിക്കുന്ന നടന്‍ തമിഴിലെ ചില സംവിധായകരുമായി ബന്ധപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. ശെല്‍വരാഘവന്‍, രാജേഷ് തുടങ്ങിയ സംവിധായകരുമായി സംസാരിച്ച അല്ലു താന്‍ തിരക്കിലാണെങ്കിലും ഒരു കോളിവുഡ് ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു കഴിഞ്ഞു. പറ്റിയ സ്‌ക്രിപ്റ്റ് കിട്ടാത്തതിനാലാണ് അല്ലുവിന്റെ തമിഴ് ചിത്രം വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











