»   » ഈ നടന്‍ ഒരു ദിവസം മുഖ്യമന്ത്രിയായാല്‍ തമിഴ്‌നാട് വളരും! അല്‍ഫോന്‍സ് പുത്രന്‍ കണ്ടെത്തിയ നടന്‍???

ഈ നടന്‍ ഒരു ദിവസം മുഖ്യമന്ത്രിയായാല്‍ തമിഴ്‌നാട് വളരും! അല്‍ഫോന്‍സ് പുത്രന്‍ കണ്ടെത്തിയ നടന്‍???

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴകത്തെ ഹിറ്റ് മേക്കറായ ശങ്കര്‍ സംവിധാനം ചെയ്ത എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മുതല്‍വന്‍. ഒരു ദിവസത്തേക്ക് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിക്കുന്ന പത്രപ്രവര്‍ത്തകന്റെ കഥ പറഞ്ഞ ചിത്രത്തില്‍ നായകനായി എത്തിയത് അര്‍ജുന്‍ ആയിരുന്നു. ചിത്രത്തിന്റെ പ്രമേയം പോലെ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയായി ഒരാളെ നിയമിക്കാന്‍ അവസരം ലഭിച്ചാല്‍ ആരെ നിയമിക്കും എന്ന ചോദ്യത്തിന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ നല്‍കിയ മറുപടി ശ്രദ്ധേയമാകുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലാണ് അല്‍ഫോന്‍സ് തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.

alphonse puthran

സര്‍വ്വകലാ വല്ലഭനായ കമല്‍ഹാസനെയാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുവാന്‍ അല്‍ഫോന്‍സ് പുത്രന്‍ കണ്ടെത്തിയിരിക്കുന്നത്. എന്തുകൊണ്ട് കമലഹാസന്‍ എന്നും അല്‍ഫോന്‍സ് പറയുന്നുണ്ട്. കമല്‍ഹാസന്റെ നൂതനമായ ആശയങ്ങള്‍കൊണ്ട് തമിഴ്‌നാട് സര്‍ക്കാരിനെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

kamal haasan

ഇത് എത്രയും വേഗം നടന്ന കാണാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. താന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞെങ്കില്‍ ക്ഷമിക്കണമെന്ന് പറഞ്ഞാണ് അല്‍ഫോന്‍സ് പുത്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നേരത്തിന് ശേഷം തമിഴില്‍ ഒരു ചിത്രം തമിഴില്‍ ഒരുക്കുന്നതിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ് അല്‍ഫോന്‍സ് പുത്രന്‍. അതിന് ശേഷം കാളിദാസ് ജയറാമിനെ നായകനാക്കി മലയാളത്തിലും ഒരു ചിത്രം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്നുണ്ട്.

English summary
Premam director Alphonse Putharen has always been in the news for something or the other. He has never minced his words on social forums and now he has come up with a Facebook post saying he would love to see Kamal Haasan in the CM chair for just one day in Tamil Nadu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam